ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വീണ്ടും തോറ്റ് യുണൈറ്റഡ്; ഇക്കുറി തോൽവി വെസ്റ്റ് ഹാമിനോട്; ആഴ്‌സണലിനെതിരെ പൊരുതി സമനില പിടിച്ച് ലിവർപൂൾ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വീണ്ടും മാഞ്ചസ്റ്ററിന് തോൽവി. വെസ്റ്റ് ഹാമിനോടാണ് യുണൈറ്റഡ് ഇക്കുറി തോറ്റത്. 74 ആം മിനിറ്റിൽ സമ്മർവില്ലെയുടെ ഗോളിൽ വെസ്റ്റ് ഹാമാണ് മുന്നിൽ എത്തിയത്. 81 ആം മിനിറ്റിൽ കാസിമിറോയുടെ ഗോളിൽ യുണൈറ്റഡ് സമനില പിടിച്ചു. എന്നാൽ, ഇൻജ്വറി ടൈമിന്റെ രണ്ടാം മിനിറ്റിൽ ജാറോഡ് ബോവന്റെ പെനാലിറ്റിയിലൂടെയാണ് വെസ്റ്റ് ഹാം വിജയം ഉറപ്പിച്ചത്.

Advertisements

മറ്റൊരു മത്സരത്തിൽ ലിവർപൂളും ആഴ്‌സണലും രണ്ട് ഗോൾ അടിച്ച് സമനിലയിൽ പിരിഞ്ഞു. ആദ്യ പകുതിയിൽ നേടിയ രണ്ട് ഗോളിൽ അവസാന നിമിഷം വരെ മുന്നിൽ നിന്ന ആഴ്‌സണലിനെ രണ്ടാം പകുതിയുടെ അവസാന നിമിഷം മുഹമ്മദ് സല നേടിയ ഗോളിലൂടെയാണ് ലിവർപൂൾ സമനിലയിൽ പിടിച്ചത്. ഒൻപതാം മിനിറ്റിൽ ബുക്കായോ സാഖയാണ് ആഴ്‌സണലിന് വേണ്ടി ആദ്യ ഗോൾ നേടിയത്. 43 ആം മിനിറ്റിൽ മെറീനോ ലീഡ് ഉയർത്തി. 18 ആം മിനിറ്റിൽ വിജിൽ വാൻഡിക് ആണ് ലിവർപൂളിന് വേണ്ടി ആദ്യ ഗോൾ നേടിയത്. എന്നാൽ, വിജയം ഉറപ്പിച്ച 81 ആം മിനിറ്റിൽ ആഴ്‌സണലിനെ ഞെട്ടിച്ചാണ് മുഹമ്മദ് സല ഗോൾ നേടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടോട്ടനത്തിനെ ഒറ്റ ഗോളിന് ഞെട്ടിച്ച് ക്രിസ്റ്റൽ പാലസും വിജയം ഉറപ്പിച്ചു. 31 ആം മിനിറ്റിൽ മറ്റേറ്റ നേടിയ ഗോളിലാണ് ക്രിസ്റ്റൽ പാലസ് ടോട്ടനത്തിനെ അട്ടിമറിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളിന് ചെൽസി ന്യൂകാസിലിനെ പരാജയപ്പെടുത്തി. 18 ആം മിനിറ്റിൽ നിക്കോളാസ് ജാക്‌സൺ നേടിയ ഗോളിനാണ് ചെൽസി ആണ് ആദ്യം മുന്നിൽ എത്തിയത്. 32 ആം മിനിറ്റിൽ അലക്‌സാണ്ടർ ഇസ്‌കായിലൂടെ ന്യൂകാസിൽ സമനില പിടിച്ചു. എന്നാൽ, 47 ആം മിനിറ്റിൽ കോൾ പാമറിലൂടെ ചെൽസി വിജയം ഉറപ്പിക്കുകയായിരുന്നു.

Hot Topics

Related Articles