ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സൂപ്പർ സാറ്റർഡേ..! ലിവർപൂളിന്റെ വായടപ്പിച്ച് ബോൺസ്മൗത്ത്; ചെൽസിയ്ക്കു മുന്നിൽ വീണ് ലെസ്റ്റർ; ശനിയാഴചത്തെ മത്സരഫലങ്ങൾ ഇങ്ങനെ

ലണ്ടൻ: അത്യാവേശകരമായ സൂപ്പർ സാറ്റർഡേയിലെ മത്സരങ്ങളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയപരാജയങ്ങൾ മാറി മറിഞ്ഞു. ചാമ്പ്യൻസ് ലീഗിലെ പോരാട്ടത്തിന്റെ കരുത്തുമായി പ്രീമിയർ ലീഗിനിറങ്ങിയ ലിവർപൂളിന് ബോൺസ്മൗത്തിന്റെ മുന്നിൽ അടിതെറ്റി. പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനക്കാരായ ലിവർപൂളിനെ 17 ആം സ്ഥാനക്കാരായ ബോൺസ്മൗത്ത് അക്ഷരാർത്ഥത്തിൽ അട്ടിമറിക്കുകയായിരുന്നു.

Advertisements

ഫിലിപ്പ് ബില്ലിങ് 28 ആം മിനിറ്റിൽ നേടിയ ഗോളിൽ കടിച്ചു തൂങ്ങി നിന്നാണ് ലിവർപൂളിനെതിരെ ബോൺസ്മൗത്ത് വിജയം സ്വന്തമാക്കിയത്. ആദ്യ പകുതിയുടെ പകുതി പൂർത്തിയായപ്പോൾ തന്നെ ബോൺസ്മൗത്ത് നേടിയ ഗോളിന്റെ ഷോക്കിൽ നിന്നും അവസാനം വരെയും ലിവർപൂളിന് രക്ഷപെടാനായില്ല. 69 ശതമാനം പന്ത് കൈവശം വച്ചിട്ടും, ആറു ഷോട്ട് ടാർജറ്റിലേയ്ക്ക് ഉതിർത്ത് ആക്രമണ ഫുട്‌ബോൾ കാഴ്ച വച്ചിട്ടും തങ്ങളുടെ പകുതി മാത്രം കളി കാഴ്ച വച്ച ബോൺസ്മൗത്തിന് മുന്നിൽ വീഴാനായിരുന്നു ലിവർപൂളിന്റെ വിധി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാത്രിയിൽ നടന്ന മറ്റൊരു മത്സരത്തിൽ പൊരിഞ്ഞ പോരാട്ടത്തിനൊടുവിലാണ് സമ്പന്നതയിൽ തങ്ങളെക്കാൾ ഏറെ പിന്നിൽ നിൽക്കുന്ന ലെസ്റ്ററിനെ ചെൽസി വീഴ്ത്തിയത്. 11 ആം മിനിറ്റിൽ ബെൻ ചിൽവെല്ലിന്റെ ഗോളിലൂടെ ചെൽസിയാണ് മുന്നിലെത്തിയത്. എന്നാൽ, 39 ആം മിനിറ്റിൽ സ്വന്തം മൈതാനത്ത് ചെൽസിയെ ഞെട്ടിച്ച് പാറ്റ്‌സൺ ഡാക്കയുടെ ഗോളിലൂടെ ലെസ്റ്റർ ഒപ്പമെത്തി. ആദ്യ പകുതിയുടെ ഇൻജ്വറി ടൈമിൽ കായ് ഹാവെറ്റ്‌സിന്റെ ചിപ്പ് ഗോളിലൂടെ ചെൽസി വീണ്ടും മുന്നിലെത്തി. രണ്ടാം പകുതിയുടെ 78 ആം മിനിറ്റിൽ കൊവാനിക്ക് പട്ടിക തികച്ചെങ്കിലും, പോരാട്ടം അവസാനിപ്പിക്കാൻ ലെസ്റ്റർ തയ്യാറല്ലായിരുന്നു. സ്വന്തം കാണികൾക്ക് മുന്നിൽ ലെസ്റ്റർ ഇരമ്പി ആർത്തെത്തിയപ്പോൾ ചെൽസി പ്രതിരോധത്തിന് പിടുപ്പത് പണിയുണ്ടായിരുന്നു. ഇതിനിടെ 87 ആം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡും കണ്ട് ഫേസ് പുറത്തായത് ലെസ്റ്ററിന് തിരിച്ചടിയായി.

മറ്റൊരു മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് എവർട്ടൺ ബ്രെന്റ്‌ഫോർഡിനെ വീഴ്ത്തി. ഡൈ്വയ്റ്റ് മക് നീലാണ് ഗോൾ നേടിയത്. ഹാരികെയിനിന്റെ ഡബിൾ ഗോളിന്റെ ബലത്തിൽ നോട്ടീംങ് ഹാമിനെ ഒന്നിനെതിരെ മൂന്നു ഗോളിനാണ് ടോട്ടനാം തകർത്തത്. 19 ആം മിനിറ്റിൽ ഫീൽഡ് ഗോൾ നേടിയ ഹാരി, 35 ആം മിനിറ്റിൽ പെനാലിറ്റിയിലൂടെയാണ് ഇരട്ടഗോൾ തികച്ചത്. 62 ആം മിനിറ്റിൽ സങ് മിങ് പട്ടിക പൂർത്തിയാക്കി. നോട്ടീംങ്ഹാമിനു വേണ്ടി വാറൽ 81 ആം മിനിറ്റിൽ ആശ്വാസ ഗോൾ നേടി. ഈരണ്ട് ഗോൾ വീതം നേടിയ ലീഡ്‌സും, ബ്രിഡ്ടൺ ആന്റ് ഹോവ്‌സ് ആബിയോണും സമനിലയിൽ പിരിഞ്ഞു. 33 ആം മിനിറ്റിൽ ബ്രിഡ്ജ് ടണ്ണിനു വേണ്ടി മാക് അലിസ്റ്ററും, 40 ആം മിനിറ്റിൽ ലീഡ്‌സിന് വേണ്ടി ബെൻഫോർഡും ആദ്യ ഗോൾ നേടി. 78 ആം മിനിറ്റിൽ ഹാരിസൺ ലീഡ്‌സിന്റെ രണ്ടാം ഗോൾ നേടിയപ്പോൾ, സ്വന്തം പോസ്റ്റിലേയ്ക്ക് ഗോളടിച്ച ലീഡ്‌സിന്റെ ഹാരിസണാണ് ബ്രിഡ്ജ്ടണ്ണിന് ഗോൾ സമ്മാനിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.