ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനം കൂടുതൽ ശക്തമായി ഉറപ്പിച്ച് സിറ്റി. നോട്ടിങ് ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് സിറ്റി പ്രീമിയർ ലീഗിലെ തേരോട്ടം തുടരുന്നത്. ഇതോടെ ആറു കളികളിൽ നിന്നും സിറ്റിയ്ക്ക് 18 പോയിന്റായി. രണ്ടാം സ്ഥാനക്കാരായ ടോട്ടനവുമായുള്ള പോയിന്റ് വ്യത്യാസം അഞ്ചാക്കി സിറ്റി ഉയർത്തി. ഒരു കളി കുറച്ച് കളിച്ച സിറ്റിയ്ക്കും ലിവർപൂളിനും ആഴ്‌സണലിനും 13 പോയിന്റാണ് നിലവിലുള്ളത്.
ഏഴാം മിനിറ്റിൽ ഫിൽഫോഡനാണ് സിറ്റിയ്ക്കായി ഗോൾ വല കുലുക്കിയത്. 14 ആം മിനിറ്റിൽ ഗോളടിവീരൻ എർലിംങ് ഹാളണ്ട് സിറ്റിയ്ക്കായി പട്ടിക തികച്ചു. രണ്ട് ഗോളുകൾ നേടിയതോടെ സിറ്റി പിന്നിലേയ്ക്ക് ഒതുങ്ങിയതോടെയാണ് കൂടുതൽ ഗോളുകൾ വീഴാതിരുന്നത്. ഒപ്പത്തിനൊപ്പം കളിച്ച ബ്രെന്റ് ഫോർഡിനെ രണ്ടാം പകുതിയിൽ നേടിയ രണ്ടു ഗോളുകൾക്ക് വീഴ്ത്തിയാണ് എവർട്ടൺ വിജയം സ്വന്തമാക്കിയത്. ആറാം മിനിറ്റിൽ ഡോക്യൂറോ നേടിയ ഗോളലൂടെ എവർട്ടണാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ, 28 ആം മിനിറ്റിൽ മത്യാസ് ജെൻസണിലൂടെ ബ്രെന്റ് ഫോർഡ് മുന്നിലെത്തി. 67 ആം മിനിറ്റിൽ ജെയിംസ് തർക്കോവിസ്‌കിയും 71 ആം മിനിറ്റിൽ കാർലറ്റ് ലെവിനും ചേർന്ന് എവർട്ടണിനെ വിജയിപ്പിച്ചു. ക്രിസ്റ്റൽ പാലസും ഫുൾ ഹാമും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞപ്പോൾ, ലൂട്ടണും വോൾവ്‌സും ഓരോ ഗോളടിച്ചാണ് സമനില സ്വന്തമാക്കിയത്.