ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ ചാമ്പ്യന്മാർ. ടോട്ടനത്തിനെ ഒന്നിനെതിരെ അഞ്ച് ഗോളിന് തോൽപ്പിച്ചതോടെയാണ് ലിവർപൂൾ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായത്. ഞായറാഴ്ച നടന്ന മത്സരത്തിൽ സമ നില നേടിയാൽ പോലും അഞ്ച് റൗണ്ട് ബാക്കി നിൽക്കെ ലിവർപൂളിന് ചാമ്പ്യന്മാരാകാമായിരുന്നു. എന്നാൽ, ടോട്ടനത്തിന് എതിരെ ഒന്നിനെതിരെ അഞ്ച് ഗോളിന്റെ വിജയം നേടിയാണ് ലിവർപൂൾ അധികാരികമായി വിജയം സ്വന്തമാക്കിയത്.
Advertisements
12 ആം മിനിറ്റിൽ സോളങ്കിയുടെ ഗോളിലൂടെ ടോട്ടനമാണ് ആദ്യം ലീഡെടുത്തത്. 16 ആം മിനിറ്റിൽ ലൂയിസ് ഡയസ് , 24 ആം മിനിറ്റിൽ അലക്‌സി മാക് അലിസ്റ്റർ, 34 ആം മിനിറ്റിൽ കോഡി ഗാക്‌പോ, 63 ആം മിനിറ്റിൽ മുഹമ്മദ് സാല, 69 ആം മിനിറ്റിൽ ഡെസ്റ്റിനി എന്നിവരാണ് ഗോൾ നേടിയത്. 34 മത്സരങ്ങളിൽ നിന്നും 82 പോയിന്റോടെയാണ് ലിവർപൂൾ ചാമ്പ്യന്മാരായത്.