ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നിരാശ തുടരുന്നു. ഈ സീസണിൽ ആവോളം പൊരുതിയെങ്കിലും ഫുൾ ഹാമിന് എതിരെ സമനിലക്കെട്ടു പൊട്ടിക്കാൻ യുണൈറ്റഡിനായില്ല. 58 ആം മിനിറ്റിൽ ഫുൾഹാം താരം മുനൈസിന്റെ സെൽഫ് ഗോളിലൂടെയാണ് യുണൈറ്റഡ് മുന്നിലെത്തിയത്. എന്നാൽ, 73 ആം മിനിറ്റിൽ സ്മിത്ത് തിരിച്ചടിച്ചതോടെ ചുവന്ന ചെകുത്താന്മാർക്ക് അടിതെറ്റി. കളി സമനിലയിലായി.



ഞായറാഴ്ച നടന്ന മത്സരത്തിൽ ഏക വിജയം നേടാനായത് എവർടണിന് മാത്രമാണ്. ബ്രിഡ്ജ്ടൺ ആന്റ് ഹോവ് ആൽബിയോണിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് എവർടൺ തോൽപ്പിച്ചത്. 23 ആം മിനിറ്റിൽ നാഡിയേയും, 52 ആം മിനിറ്റിൽ ഗാർണറുമാണ് എവർടണ്ണിന് വേണ്ടി ഗോൾ നേടിയത്. ക്രിസ്റ്റൽ പാലസും നോട്ടിംങ്ഹാം ഫോറസ്റ്റും ഓരോ ഗോൾ നേടി സമനിലയിൽ പിരിഞ്ഞു. 37 ആം മിനിറ്റിൽ സർ ക്രിസ്റ്റൽ പാലസിനു വേണ്ടിയും, 57 ആം മിനിറ്റിൽ ഹഡ്‌സൺ ഓഡി ഫോറസ്റ്റിനുവേണ്ടിയും ഗോൾ നേടി.