ഇംഗ്ലീഷ് പ്രീമിയർ ലീഗ് ; ആവേശ വിജയവുമായി ചെല്‍സി

ലണ്ടൻ‌ : ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ആവേശ വിജയവുമായി ചെല്‍സി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ചെല്‍സിയുടെ വിജയം.സമനിലയിലേക്ക് നീങ്ങിയ മത്സരത്തിന്റെ 91, 94 മിനിറ്റുകളിലാണ് ചെല്‍സിയുടെ വിജയഗോളുകള്‍ പിറന്നത്. ഇരട്ട ഗോളുകളുമായി കോണര്‍ ഗാലഗർ ബ്ലൂസിന് വിജയമൊരുക്കി.മത്സരത്തിന്റെ 30-ാം മിനിറ്റില്‍ ചെല്‍സിയുടെ തട്ടകത്തില്‍ ക്രിസ്റ്റല്‍ പാലസ് മുന്നിലെത്തി. ജെഫേര്‍സണ്‍ ലെര്‍മയാണ് സന്ദർശകർക്കായി ഗോള്‍ നേടിയത്. ബോക്‌സിന് പുറത്ത് നിന്നുമുള്ള തകര്‍പ്പന്‍ ഒരു ലോങ് റേഞ്ചറിലൂടെ ലെർമ ചെല്‍സിയുടെ വലകുലുക്കി. 

Advertisements

ആദ്യ പകുതി ഒരു ഗോളിന്റെ ലീഡില്‍ ക്രിസ്റ്റല്‍ പാലസ് സ്വന്തമാക്കി.നിർണായകമായ രണ്ടാം പകുതി തുടങ്ങിയതോടെ ചെല്‍സി ആദ്യ മറുപടി നല്‍കി. 47-ാം മിനിറ്റില്‍ മാലോ ഗുസ്റ്റോ നല്‍കിയ പാസ് ഗാലഗര്‍ ലക്ഷ്യത്തിലേക്ക് എത്തിച്ചു. അനുവദനീയമായ 90 മിനിറ്റും മത്സരം സമനിലയില്‍ തുടർന്നു. അധിക സമയത്താണ് ചെല്‍സിയുടെ അത്ഭുത പ്രകടനം ഉണ്ടായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

91-ാം മിനിറ്റില്‍ കോണര്‍ ഗാലഗർ ലക്ഷ്യം കണ്ടു. ഇതോടെ ലീഡ് നേടി ചെല്‍സി വിജയം സ്വപ്നം കണ്ടു. 94-ാം മിനിറ്റില്‍ എൻസോ ഫെർണാണ്ടസിന്റെ ഗോള്‍ പിറന്നതോടെ ചെല്‍സി ആധികാരികമായി മത്സരം സ്വന്തമാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.