ലണ്ടൻ: ഒന്നാം സ്ഥാനക്കാരെ നിശ്ചയിക്കുന്നതിൽ നിർണ്ണായകമായ പോരിൽ നേർക്കു നേർ വന്നപ്പോൾ, വിജയവും ഒന്നാം സ്ഥാനവും പിടിച്ചെടുത്ത്് മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ആഴ്സണലിനെ തകർത്തത്. ഇതോടെ ലീഗിൽ 23 കളികളിൽ നിന്നും 51 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്തേയ്ക്ക് കുതിച്ചെത്തി. ഒരു കളി കുറച്ച് മാത്രം കളിച്ച ആഴ്സണൽ പക്ഷേ ഗോൾ വ്യത്യാസത്തിന്റെ ബലത്തിലാണ് രണ്ടാം സ്ഥാനത്തേയ്ക്ക് പിൻതള്ളപ്പെട്ടത്.
എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 24 ആം മിനിറ്റിൽ ഡിബ്യൂയിനെയിലൂടെയാണ് സിറ്റി അക്കൗണ്ട് തുറന്നത്. എന്നാൽ, 42 ആം മിനറ്റിൽ ലഭിച്ച് പെനാലിറ്റി ഗോളാക്കി മാറ്റി ബുഖായോ സാഖ ആഴ്സണലിനെ ഒപ്പമെത്തിച്ചു. ഇടവേളയ്ക്ക് പിരിയുമ്പോൾ രണ്ടു ടീമുകളും ഓരോ ഗോൾ നേടി സമനിലയിലായിരുന്നു. എന്നാൽ, രണ്ടാം പകുതിയിൽ ആക്രമിച്ച് കളിച്ച മാഞ്ചസ്റ്റർ സിറ്റിയ്ക്ക് 72 ആം മിനിറ്റിലാണ് മികച്ച അവസരം ലഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജാക്ക് ഗ്രീലിഷാണ് സിറ്റിയ്ക്കു വേണ്ടി ഗോൾ നേടിയത്. അഞ്ചു കളികളിലെ ഗോൾ വരച്ചയ്ക്ക് അറുതി വരുത്തി സിറ്റിയുടെ ഗോൾ മെഷീൻ എർലിംങ് ഹാളണ്ട് 82 ആം മിനിറ്റിൽ നേടിയ ഗോളോടെ സ്കോർ പട്ടിക തികച്ചു. ഇതോടെയാണ് ടൂർണമെന്റിലെ ആവേശപ്പോരിൽ ആഴ്സണലിനെ വീഴ്ത്തി സിറ്റി മുന്നിലെത്തിയത്.