ലണ്ടൻ: വ്യാഴാഴ്ച അമേരിക്കൻ കോച്ച് ജെസ്സി മാർഷിന്റെ ചുമതലയുള്ള ആദ്യ ഹോം മത്സരത്തിൽ ആസ്റ്റൺ വില്ലയോട് 3-0 ന് തോറ്റ ലീഡ്സ് യുണൈറ്റഡ് പ്രീമിയർ ലീഗ് തരംതാഴ്ത്തൽ മേഘലയിലേക്ക് കൂടുതൽ അടുക്കുന്നു.ഡ്രോപ്പ് സോണിൽ നിന്ന് രണ്ട് പോയിന്റ് മുകളിൽ ഇരിക്കുന്ന ലീഡ്സിന് ഫോർവേഡ് ഏരിയകളിൽ നിലവാരം കുറവായിരുന്നു, എട്ട് കളികളിൽ ആദ്യ ജയം തേടിയിറങ്ങിയ ലീഡ്സിന് 22-ാം മിനിറ്റിൽ ഫിലിപ്പെ കുട്ടീഞ്ഞോയുടെ സ്ട്രൈക്ക് ഗോളായപ്പോൾ അവർ പ്രതിരോധത്തിൽ ആയി.
65ാം മിനിറ്റിൽ ഫുൾ ബാക്ക് മാറ്റി ക്യാഷിലൂടെ ആസ്റ്റൻ വില്ല ലീഡ് ഇരട്ടിപ്പിച്ചു.വീണ്ടും വീണ്ടും മിസ് പാസുകൾ ലീഡ്സ് താരങ്ങൾ നൽകുന്നത് എലൻഡ് റോഡ് കാണികളെ നിരാശരാക്കി.കാലം ചേംബർസ് വില്ലക്ക് വേണ്ടി മൂന്നാം ഗോൾ നേടി.