ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പൻമാർ കളത്തിലിറങ്ങിയ ദിവസം ആരാധകർക്ക് നിരാശ. ചെൽസിയുടെയും, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ആരാധകർക്ക് നിരാശയോടെയാണ് സീസൺ തുടക്കം സമ്മാനിച്ചത്. സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ യുണൈറ്റഡിന് തോൽവി ആയിരുന്നു വിധിച്ചിരുന്നത്. എതിരില്ലാത്ത ഒരു ഗോളിന് ആഴ്‌സണലിനോടാണ് യുണൈറ്റഡ് തോറ്റത്. 13 ആം മിനിറ്റിൽ കാലാഫിയോരി നേടിയ ഗോളിൽ പിടിച്ചു തൂങ്ങിക്കിടന്നാണ് ആഴ്‌സണൽ മാഞ്ചസ്റ്ററിനെ തോൽപ്പിച്ചത്.




ചെൽസിയും ക്രിസ്റ്റൽ പാലസും ഗോൽ രഹിത സമനിലയിൽ പിരിഞ്ഞത് ആരാധകർക്ക് നിരാശ സമ്മാനിച്ചു. നോട്ടിംങ്ഹാം ഫോറസ്റ്റ് ബെന്റ് ഫോർഡിനെയാണ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ബ്രെന്റ്‌ഫോർഡിന്റെ തോൽവി. ഫോറസ്റ്റിനു വേണ്ടി വുഡ് അഞ്ചാം മിനിറ്റിലും ആദ്യ പകുതിയുടെ ഇൻജ്വറി ടൈമിലും ഗോൾ നേടിയപ്പോൾ , 42 ആം മിനിറ്റിൽ എൻഡോയേ പട്ടിക പൂർത്തിയാക്കി. 78 ആം മിനിറ്റിൽ പെനാലിറ്റിയിലൂടെ തിയാഗോയാണ് ബ്രെന്റ് ഫോർഡിനായി ഗോൾ നേടിയത്.