ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലിഗിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് പിടി മുറുക്കി മാഞ്ചസ്റ്റർ സിറ്റി. അഞ്ച് കളികളിൽ അഞ്ചും വിജയിച്ച് 15 പോയിന്റുമായാണ് സിറ്റി ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഞായറാഴ്ച നടന്ന മത്സരത്തിൽ വിജയിച്ച ആഴ്സണൽ മൂന്ന് പോയിന്റ് ഉയർത്തി അഞ്ച് കളികളിൽ നിന്നും 13 പോയിന്റുമായി നാലാം സ്ഥാനത്ത് എത്തി. ഇത്രയും തന്നെ കളികളിൽ നിന്നും ഇത്രയും തന്നെ പോയിന്റ് ഉണ്ടങ്കിലും ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ ടോട്ടനം രണ്ടാം സ്ഥാനത്തും, ലിവർപൂൾ മൂന്നാം സ്ഥാനത്തും ഉണ്ട്.
ഞായറാഴ്ച നടന്ന മത്സരത്തിൽ ആഴ്സണൽ വിജയിച്ചപ്പോൾ, ചെൽസി സമനിലയിൽ പിരിഞ്ഞു. എവർട്ടണ്ണിന് എതിരായ മത്സരത്തിൽ 69 ആം മിനിറ്റിൽ ബുഖായോ സാഖേ നേടിയ ഗോളിലാണ് ആഴ്സണൽ വിജയിച്ച് കയറിയത്. ബോൺസ്മൗത്തുമായി മത്സരിച്ച ചെൽസി സമനിലയിൽ പിരിഞ്ഞു. രണ്ടു ടീമുകൾക്കും ഗോൾ നേടാൻ സാധക്കാതിരുന്ന മത്സരത്തിലാണ് സമനിലയിൽ പിരിഞ്ഞത്.