ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ പുതിയ സീസണ് ഉജ്വല തുടക്കം. ആവേശകരമായ സീസണ് വിജയത്തോടെ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ തുടക്കമിട്ടു. ബോൺസ്മൗത്തിനെയാണ് ലിവർപൂൾ ആദ്യ മത്സരത്തിൽ പരാജയപ്പെടുത്തിയത്. 37 ആം മിനിറ്റിൽ എക്ടിക്കിയിലൂടെ ലിവർപൂളാണ് സീസണിലെ ആദ്യ ഗോൾ നേടിയത്. പിന്നാലെ ഗാക്‌പോ (49), ചിസിയ (88), സൂപ്പർ താരം സാല (90+4) എന്നിവരാണ് ലിവർപൂളിനായി ഗോൾ നേടിയത്. സിമിനോയാണ് ബോൺസ് മൗത്തിനായി (64, 76) ഇരട്ടഗോൾ നേടിയത്.





ശനിയാഴ്ചത്തെ അവസാ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത നാല് ഗോളിനാണ് വോവർഹാംപ്്ടൺ വാണ്ടറേഴ്‌സിനെ വീഴത്തിയത്. കഴിഞ്ഞ സീസണിന്റെ തുടർച്ചയായി ഹാളണ്ട് ഇരട്ട ഗോളോടെ (34,61) തിളങ്ങിയപ്പോൾ , റെയിൻഡേഴ്‌സും (37), ചെർക്കിയുമാണ് (81) മറ്റ് രണ്ട് ഗോളുകൾ നേടിയത്. ടോട്ടനം എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബേൺലിയെ തോൽപ്പിച്ചത്. റിച്ചാർലിസൺ (10, 60) ജോൺസൺ (66) എന്നിവരാണ് ടോട്ടനത്തിന് വേണ്ടി ഗോൾ നേടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സണ്ടർലാൻഡ് എതിരില്ലാത്ത മൂന്ന് ഗോളിനാണ് വെസ്റ്റ് ഹാം യുണൈറ്റഡിനെ വീഴ്ത്തിയത്. മായേൻഡ (61), ബല്ലാർഡ് (73), ഇസിഡോർ (90+2) എന്നിവരാണ് സണ്ടർലാൻഡിനു വേണ്ടി ഗോൾ നേടിയത്. ബ്രിങ്്ടൺ ആന്റ് ഹോവ് ആൽബിയോൺ ഫുൾ ഹാമുമായി ഓരോ ഗോൾ വീതം അടിച്ചു സമനിലയിൽ പിരിഞ്ഞു. ഓ റെയലി (55) പെനാലിറ്റിയിലൂടെ ബ്രിങ് ടൗണിനു വേണ്ടി ഗോൾ നേടിയപ്പോൾ, ഫുൾ ഹാം മുനീസ് (90+ 6) ഫുൾഹാമിന് വേണ്ടി ഗോൾ നേടി. ആസ്റ്റൺ വില്ലയും ന്യൂ കാസിൽ യുണൈറ്റഡും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.