ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് ആധിപത്യം സ്ഥാപിച്ച് അഴ്‌സണൽ. അവസാന നിമിഷം വരെ സമനിലയെന്നുറപ്പിച്ച കളിയിൽ, അപ്രതീക്ഷിത ഗോളോടെ നെൽസൺ താരമായപ്പോൾ പതിനാറാം സ്ഥാനക്കാരായ ബോൺസ്മൗത്തിനോട് വിറച്ചു വിജയിച്ച് ആഴ്‌സണൽ. 62 ആം മിനിറ്റ് വരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ആഴ്‌സണൽ വിജയിച്ച് കയറിയത്. ഇതോടെ 63 പോയിന്റുമായി ആഴ്‌സണൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു.
പതിനാറാം സ്ഥാനക്കാരായ ബോൺസ്മൗത്തിനെ ലണ്ടനിലെ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തിൽ നേരിട്ട ആഴ്‌സണൽ വിജയം ഉറപ്പിച്ചാണ് ഇറങ്ങിയത്. ഒന്നാം മിനിറ്റിൽ തന്നെ ബോൺസ്മൗത്ത് ആഴ്‌സണൽ ആരാധകരെ ഞെട്ടിച്ചു. ഫിലിപ്പ് ബില്ലിങ്ങിന്റെ ഗോളിലാണ് ആഴ്‌സണൽ മുന്നിൽ എത്തിയത്. ആദ്യ പകുതിയിൽ പല തവണ ആക്രമണം നടത്തിയെങ്കിലും ആഴ്‌സണലിന് ഗോൾ നേടാനായില്ല. എന്നാൽ, രണ്ടാം പകുതിയിൽ മാർക്കോസ് സെൻസായി 57 ആം മിനിറ്റിൽ ഗോൾ നേടി വീണ്ടും ആഴ്‌സണലിനെ ഞെട്ടിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, 62 ആം മിനിറ്റിൽ ആഴ്‌സണൽ തിരിച്ചടിച്ചു. തോമസ് പാർട്ടൈ നേടിയ ഗോളിലൂടെ ആഴ്‌സണൽ തിരിച്ചു വന്നു. 70 ആം മിനിറ്റിൽ ബെൻ വൈറ്റിന്റെ ഗോൾ ആഴ്‌സണലിന് സമനില സമ്മാനിച്ചു. പിന്നീട്, ഒരു ഘട്ടത്തിലും ആഴ്‌സണലിനെ അഴിച്ചു വിടാതെ പിടിച്ചു കെട്ടുകയായിരുന്നു ബോൺസ്മൗത്ത്. ഇൻജ്വറിടൈമിന്റെ ഏഴാം മിനിറ്റിൽ ലഭിച്ച കോർണർ വലം കാൽ കൊണ്ട് കിടിലൻ ഷോട്ട് അടിച്ച് റെയിസ് നെൽസൺ ടീമിനെ വിജയത്തിൽ എത്തിച്ചു. തൊട്ടു പിന്നാലെ ഫൈനൽ വിസിലും മുഴങ്ങി.
പതിനഞ്ചാം മിനിറ്റിൽ ഫിൽ ഫോർഡനും, 67 ആം മിനിറ്റിൽ ബെർനാഡോ സിൽവയും അടിച്ച ഗോളുകളുടെ ബലത്തിലാണ് മാഞ്ചസ്റ്റർ സിറ്റി ന്യൂകാസിൽ യുണൈറ്റഡിനെ തകർത്തത്. ഇതോടെ പോയിന്റ് ടേബിളിൽ 26 മത്സരങ്ങളിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയ്ക്ക് 58 പോയിന്റായി. ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ആസ്റ്റൺ വില്ലയും ടൂർണമെന്റിൽ സജീവമായി. ആൻഡേഴ്‌സണിന്റെ സെൽഫ് ഗോളാണ് ആസ്റ്റൺവില്ലയ്ക്ക് വിജയം സമ്മാനിച്ചത്. ലീഡ്‌സ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് ചെൽസിയും തോൽപ്പിച്ചു. 53 ആം മിനിറ്റിൽ വെൽസി ഫൊഫാന നേടിയ ഗോളാണ് ചെൽസിയെ വിജയിപ്പിച്ചത്. ശനിയാഴ്ച നടന്ന മത്സരങ്ങളിലെ ഏറ്റവും വലിയ വിജയമാണ് ബ്രിഡ്ജ്ടൺ ആന്റ് ഹോവ് ആൽബിൻ നേടിയത്. വെസ്റ്റ് ഹാമിനെ എതിരില്ലാത്ത നാല് ഗോളിനാണ് ബ്രിഗ്ടൺ തോൽപ്പിച്ചത്. വൂൾ ഹാംടൺ ടോട്ടനാമിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചപ്പോൾ, സതാംപ്ടണും ലീഡ്‌സും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.