പ്രീമിയർ ലീഗിൽ ഇന്ന് തീ പാറും പോരാട്ടം : മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനെ നേരിടും

ലണ്ടൻ: രാത്രി ഓള്‍ഡ് ട്രാഫോർഡില്‍ നടക്കുന്ന വലിയ പ്രീമിയർ ലീഗ് മത്സരത്തില്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനെ നേരിടും.ലിവർപൂള്‍, അവരുടെ പുതിയ കോച്ച്‌ ആർനെ സ്ലോട്ടിനൊപ്പം മികച്ച രീതിയില്‍ ആണ് സീസണ്‍ തുടങ്ങിയത്. അവരുടെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച്‌ സീസണ്‍ നന്നായാണ് ലിവർപൂള്‍ ആരംഭിച്ചത്. എറിക് ടെൻ ഹാഗിൻ്റെ കീഴിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരുക്കല്‍ കൂടെ സമ്മിശ്ര തുടക്കമാണ് സീസണ് ലഭിച്ചത്. ഫുള്‍ഹാമിനെതിരെ അവരുടെ ആദ്യ ഹോം മത്സരത്തില്‍ അവർ വിജയിച്ചുവെങ്കിലും ബ്രൈറ്റനെതിരെയുള്ള അടുത്ത മത്സരത്തില്‍ അവർ പരാജയപ്പെട്ടു. യുണൈറ്റഡിൻ്റെ പുതിയ സൈനിംഗ്, മാനുവല്‍ ഉഗാർതെ ഇന്ന് രാത്രി അരങ്ങേറ്റം കുറിച്ചേക്കും. രാത്രി 8:30 ന് ആരംഭിക്കുന്ന മത്സരം ഹോട്ട്‌സ്റ്റാറിലും സ്റ്റാർ സ്‌പോർട്‌സിലും തത്സമയം കാണാം.

Advertisements

Hot Topics

Related Articles