ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളും യുണൈറ്റഡും വിജയിച്ചു കയറിയപ്പോൾ, ചെൽസിയും ആഴ്‌സണലും സമനിലയിൽ പിരിഞ്ഞു. ഇന്നലെ നടന്ന മത്സരത്തിൽ ലിവർപൂൾ ആസ്റ്റൺവില്ലയെയാണ് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയത്. 20 ആം മിനിറ്റിൽ ഡാർവിൻ നൂൻസെൻസിലൂടെയാണ് ലിവർപൂൾ മുന്നിൽ എത്തിയത്. 84 ആം മിനിറ്റിൽ മൊഹമ്മദ് സലാ രണ്ടാം ഗോൾ നേടി ലീഡ് ഉയർത്തി. ലെസ്റ്റർ സിറ്റിയ്‌ക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് മാഞ്ചസ്റ്റർ വിജയിച്ചത്. 17 ആം മിനിറ്റിൽ ബ്രൂണോ ഫെർണ്ണാണ്ടസാണ് യുണൈറ്റഡിന് വേണ്ടി ലീഡ് എടുത്തത്. 38 ആം മിനിറ്റിൽ വിക്ടർ ക്രിസ്റ്റ്യാൻ നേടിയ സെൽഫ് ഗോളിലൂടെ ലെസ്റ്റർ വീണ്ടും പിന്നിലായി. 82 ആം മിനിറ്റിൽ ഗുർണ്ണാച്ചോ ലീഡ് മൂന്നായി ഉയർത്തി. കളി അവസാനിക്കും ആശ്വാസ ഗോൾ നേടാൻ ലെസ്റ്റർ ശ്രമിച്ചെങ്കിലും യുണൈറ്റഡിന്റെ പ്രതിരോധത്തിന് മുന്നിൽ പണി പക്ഷേ പാളി.
ചെൽസിയും ആഴ്‌സണലും ഓരോ ഗോളടിച്ച് സമനിലയിൽ പിരിയുകയായിരുന്നു. മാർട്ടിനെല്ലി നേടിയ ഗോളിൽ അറുപതാം മിനിറ്റിൽ ആഴ്‌സണലാണ് മുന്നിൽ എത്തിയത്. എന്നാൽ, 70 ആം മിനിറ്റിൽ പെഡ്രോയിലൂടെ ചെൽസി സമനില പിടിച്ചു. ടോട്ടനത്തിനെ ഐപ്‌സ്വിച്ച് അട്ടിമറിച്ചതാണ് ഇന്നലെ നടന്ന മത്സരത്തിലെ പ്രധാന മത്സരം. 31 ആം മിനിറ്റിൽ സാം സ്‌മോഡിച്ചും 43 ആം മിനിറ്റിൽ ലിയാം ഡെലാപ്പും നേടിയ രണ്ട് ഗോളിനെതിരെ ടോട്ടനത്തിന് റോഡ്രിഗോ 69 ആം മിനിറ്റിൽ നേടിയ ഒരു ഗോൾ മാത്രമാണ് മറുപടിയുണ്ടായിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
22 ആം മിനിറ്റിൽ മുറില്ലോ നേടിയ ഗോളിലൂടെ നോർട്ടിംങ്ഫാം ഫോറസ്റ്റ് മുന്നിലെത്തിയെങ്കിലും പിന്നീട് മൂന്ന് ഗോൾ തിരിച്ചടിച്ച് ന്യൂകാസിൽ യുണൈറ്റഡ് വിജയം പിടിച്ചു വാങ്ങി. രണ്ടാം പകുതിയിലായിരുന്നു ന്യൂകാസിലിന്റെ മൂന്നു ഗോളുകളും. 54 ആം മിനിറ്റിൽ അലക്‌സാണ്ടർ ഇസാകും, 72 ആം മിനിറ്റിൽ ജോലിൻടണ്ണും, 83 ആം മിനിറ്റിൽ ഹാർവി ബാർൺസും ആണ് മൂന്നു ഗോളുകൾ നേടിയത്.