ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി വെടിക്കെട്ട് തുടക്കം തുടരുന്നു. ഗോളടി തുടർന്ന ഹാളണ്ടിന്റെ ഹാട്രിക്കിന്റെ മികവിലാണ് മാഞ്ചസ്റ്റർ സിറ്റി ഫുൾഹാമിനെ തകർത്ത് തരിപ്പണമാക്കിയത്. ഒന്നിനെതിരെ അഞ്ചു ഗോളിനാണ് ഫുൾഹാമിനെ സിറ്റി തകർത്തത്. 31 ആം മിനിറ്റിൽ അർജന്റീനയുടെ ലോകകപ്പ് താരം ജൂലിയൻ അൽവാരസാണ് ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. 45 ആം മിനിറ്റിന്റെ ഇൻജ്വറി ടൈമിൽ നഥാൻ ആക്കെ രണ്ടാം ഗോൾ നേടി. രണ്ടാം പകുതിയിൽ കണ്ടത് എർളിംങ് ഹാളണ്ടിന്റെ വേട്ടയായിരുന്നു 58 , 70 90 ആം മിനിറ്റിന്റെ ഇൻജ്വറി ടൈം എന്നീ സമയങ്ങളിലാണ് ഹാളണ്ട് ഹാട്രിക് തികച്ചത്. 33 ആം മിനിറ്റിലാണ് ഫുൾഹാം ആശ്വാസ ഗോൾ നേടിത്.
രണ്ടിനെതിരെ അഞ്ചു ഗോളിനാണ് ബർണിയെ ടോട്ടനം തകർത്തത്. സൺ ഹിയോങ് മിന്നിന്റെ ഹാട്രിക്ക് മികവിലാണ് ടോട്ടനത്തിന് വൻ വിജയം നേടിയത്. 16, 63, 66 മിനിറ്റുകളിൽ സൺ ഹിയോങ് മിന്നിന്റെ ഗോൾ വന്നത്. ആദ്യ പകുതിയുടെ ഇൻജ്വറി ടൈമിൽ ക്രിസ്ത്യൻ റൊമേറോയും, 54 ആം മിനിറ്റിൽ ജെയിംസ് മാഡിസണും പട്ടിക തികച്ചു. നാലാം മിനിറ്റിൽ ലെയ് ഫോസ്റ്ററുടെഗോളിലൂടെ ബർണലിയാണ് ആദ്യം മുന്നിൽ എത്തിയത്. 90 ആം മിനിറ്റിന്റെ ഇൻജ്വറി ടൈമിൽ ജോഷ് ബ്രൗൺഹിൽ ആശ്വാസ ഗോൾ നേടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടിനെതിരെ ഒരു ഗോളിന് വെസ്റ്റ് ഹാം ലുട്ടണെ പരാജയപ്പെടുത്തിയപ്പോൾ, ചെൽസിയെ എതിരില്ലാത്ത ഒരു ഗോളിനാണ് നോട്ടിംങ്ഹാം ഫോർസ്റ്റ് പരാജയപ്പെടുത്തിയത്. ന്യൂകാസ്റ്റിലിനെ ഒന്നിനെതിരെ മൂന്നു ഗോളിനാണ് ബ്രിഗ്ടൺ പരാജയപ്പെടുത്തിയത്. ബോൺസ്മൗത്തും ബ്രെന്റോ ഫോർഡും ഷെർട്ട്ഫീൽഡും എവർട്ടണ്ണും രണ്ടു ഗോളടച്ച് സമനിലയിൽ പിരിഞ്ഞു.