ജില്ലയിലെ സർക്കാർ വിവരങ്ങൾ ഇനി വിരൽ തുമ്പിലെത്തും ; എന്റെ ജില്ലാ ആപ്പുമായി സർക്കാർ

കോട്ടയം :
പുത്തൻ സാങ്കേതിക വിദ്യയുടെ നൂതന സാധ്യതകൾ ഉപയോഗപ്പെടുത്തി കോട്ടയം ജില്ലാ ഭരണകൂടം. ജില്ലയിലെ വിവരങ്ങൾ ഞൊടിയിടയിൽ ലഭ്യമാക്കുന്ന എന്റെ ജില്ലാ ആപ്ലിക്കേഷനാണ് ജില്ലയിൽ പ്രാവർത്തികമാകുന്നത്. ഈ ആപ്പിലൂടെ ജനങ്ങൾക്ക് ഇനി വിവരങ്ങൾ വിരൽ തുമ്പിൽ ലഭ്യമാകും.സർക്കാർ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന സ്ഥലം , ഫോൺ നമ്പർ , ഇ മെയിൽ വിലാസം തുടങ്ങിയ വിവരങ്ങൾ ആപ്പിലൂടെ അറിയാം.

Advertisements

കൂടാതെ പൊതു ജനങ്ങളുടെ അനുഭവവും അവലോകനവും റേറ്റിങ്ങും രേഖപ്പെടുത്താം. ആപ്ലിക്കേഷൻ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് മേൽനോട്ടം വഹിക്കും. ജില്ലയിലെ പ്രവർത്തനങ്ങളുടെ നിരീക്ഷണ ചുമതല ജില്ലാ കളക്ടർ നിർവ്വഹിക്കും.

Hot Topics

Related Articles