പാലക്കാട്: ഈ മാസം 20ന് പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇടത് സ്വതന്ത്രസ്ഥാനാർത്ഥി ഡോ പി സരിനെ പുകഴ്ത്തി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ. സരിൻ ജന സേവനത്തിനായി ജോലി പോലും രാജിവെച്ചു അതുകൊണ്ട് തന്നെ ഉത്തമനായ സ്ഥാനാർഥിയാണ് സരിനെന്ന് ഇപി ജയരാജൻ പറഞ്ഞു.
ആത്മകഥയില്‍ സരിനെ കുറിച്ച് മോശം പരാമർശമുണ്ടെന്ന് പുറത്തുവന്നതിന് പിന്നാലെയാണ് സരിനെ പുകഴ്ത്തി ഇപി രംഗത്തെത്തിയത്.
കർഷക കുടുംബത്തില്‍ ജനിച്ച് കഴിവ് കൊണ്ട് മുന്നേറി ഡോക്ടറായി. എംബിബിസിന് ശേഷം സിവില്‍ സർവീസ് ആഗ്രഹിച്ചു. ഉയർന്ന തസ്തികയില്‍ ജോലി ചെയ്തു. അദ്ദേഹം അപ്പോഴും ജനങ്ങള്‍ക്ക് ഒപ്പമായിരുന്നു. ഇടതുപക്ഷ രാഷ്ട്രീയമല്ല സ്വീകരിച്ചത് എങ്കിലും ഇടതുപക്ഷ മനസ് ആയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൃഷിക്കാർക്കും തൊഴിലാളികള്‍ക്കും ഒപ്പമായിരുന്നു. ഏത് രംഗത്തും പണമുണ്ടാക്കാനുള്ള സാഹചര്യമുള്ള ഉന്നതനായ ഒരു വ്യക്തി അതെല്ലാം ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് അപൂർവമാണ്. അങ്ങനെ ഈ മണ്ഡലത്തില്‍ ഏറ്റവും യോഗ്യനായ ഏറ്റവും അർഹതയുള്ള നല്ല ചെറുപ്പക്കാരനെ സിപിഎം സ്ഥാനാർഥിയാക്കി. പാലക്കാടിന്റെ സമസ്ത മേഖലയിലും വികസന മുരടിപ്പാണുള്ളതെന്നും ഇപി പറഞ്ഞു.