തിരുവനന്തപുരം: ഇപി ജയരാജന് എല്‍ഡിഎഫ് കണ്‍വീനർ സ്ഥാനം ഒഴിഞ്ഞേക്കും. സംസ്ഥാന സമിതിയില്‍ ഇപി ജയരാജന് പങ്കെടുക്കില്ല. കണ്ണൂരിലേക്ക് പോയി എന്നാണ് വിവരം. ഇപി ബിജെപി ബന്ധം ഇന്ന് സിപിഎം സംസ്ഥാന സമിതി ചർച്ച ചെയ്യാനിരിക്കെയാണ് നിർണ്ണായക നീക്കം കമ്മിറ്റിയില്‍ പങ്കെടുക്കാതെ കാണൂരിലേക്ക് തിരിച്ചത്. സ്ഥാനമൊഴിയാൻ സന്നദ്ധനാണെന്ന് ഇപി പാര്‍ട്ടിയെ അറിയിച്ചു.
ഇപി വിവാദം അടക്കം സംഘടനാ പ്രശ്നങ്ങള്‍ ഇന്ന് സംസ്ഥാന സമിതി ചർച്ച ചെയ്യും എന്നാണ് സൂചന. കണ്‍വീനർ സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച് തനിക്ക് വിവരമില്ലെന്ന് ഇ പി പ്രതികരിച്ചത്. ഇന്ന് തിരുവനന്തപുരത്തില്ലെന്നും കണ്ണൂരില്‍ ചില പരിപാടികളുണ്ടെന്നും ഇപി ജയരാജന് പറഞ്ഞു. എല്ലാം നടക്കട്ടെ എന്ന് മാത്രമായിരുന്നു രാജി സംബന്ധിച്ച് ചോദ്യത്തിന് ഇപിയുടെ പ്രതികരണം.