എക്യുമെനിക്കൽ ക്രിസ്മസ് നൈറ്റ് ബെൽസ് ഓഫ് ബേത് ലഹേം ഡിസംബർ 21 ചൊവ്വാഴ്ച

കോട്ടയം: വൈഎംസിഎ കോട്ടയം സബ് റീജിയൻ്റെ എക്യുമെനിക്കൽ ക്രിസ്മസ് നൈറ്റ് ബെൽസ് ഓഫ് ബേത് ലഹേം ചൊവ്വാ വൈകുന്നേരം 4.30നു കോട്ടയം വൈഎംസിഎയിൽ നടത്തും. ചെയർമാൻ ലിജോ പാറെക്കുന്നുംപുറം അധ്യക്ഷത വഹിക്കും. ദേശീയ പ്രസിഡൻ്റ് ജസ്റ്റിസ് ജെ.ബി. കോശി ഉദ്ഘാടനം ചെയ്യും.

Advertisements

മെത്രാപ്പോലീത്താമാരായ കുര്യാക്കോസ് മാർ സേവേറിയോസ്, യൂഹാനോൻ മാർ ദീയസ് കോറോസ്, ഗീവർഗീസ് മാർ അപ്രേം, മാത്യൂസ് മാർ സിൽവാനിയോസ്, റീജിയൻ ചെയർമാൻ ജോസ് ജി. ഉമ്മൻ, കോട്ടയം വൈഎംസിഎ പ്രസിഡൻ്റ് ജോബി ജേയ്ക്ക് ജോർജ്, ജനറൽ കൺവീനർ ജോമി കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിക്കും.

Hot Topics

Related Articles