ഈരാറ്റുപേട്ട: കേരള സംസ്ഥാന ഹജ്ജ് കമ്മറ്റി വഴി ഹജ്ജിന് അവസരം ലഭിച്ച കോട്ടയം ജില്ലയിലെ ഹാജിമാർക്കുള്ള സാങ്കേതിക പരിശീലന ക്ലാസ് ഈരാറ്റുപേട്ട സെഞ്ച്വറി സ്റ്റാപ്പൽസ് കൺവെൻഷൻ സെൻററിൽ വച്ച് പത്തനംതിട്ട കുലശേഖരപതി മസ്ജിദ് ഇമാം സ്വാലിഹ് മൗലവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ കെ നൂർ മുഹമ്മദ് നൂർഷ അധ്യക്ഷതവഹിച്ചൂ.
ഏറ്റുമാനൂർ മണ്ഡലം ട്രെയിനർ നസീർ ദാറുസ്സലാം സ്വാഗതമാശംസിച്ചു. യോഗത്തിൽ ഹജ്ജ് കമ്മിറ്റി മുൻ മെമ്പർ മുസമ്മിൽ ഹാജി ഈരാറ്റുപേട്ട പുത്തൻപള്ളി ചീഫ് ഇമാം അലി ബാഖവി തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ഹജ്ജ് കമ്മറ്റി ഫാക്കൽറ്റി എൻ. പി. ഷാജഹാൻ സാങ്കേതിക പരിശീലന ക്ലാസിന് നേതൃത്വം നൽകി. ജില്ലാ ട്രെയിനർ ശിഹാബ് പുതുപ്പറമ്പിൽ. ട്രെയിനർമാരായ കമറുദ്ദീൻ തോട്ടത്തിൽ. മിസാബ് ഖാൻ. സിയാദ് ഖാലിദ്. സഫറുള്ള ഖാൻ. അൽത്താഫ് സലാം മാഹിൻ പാറയിൽ നാസർ പി എ. നസീർ ദാറുസ്സലാം. റഫീഖ് അമ്പഴത്തിനാൽ. അജി കെ മുഹമ്മദ്. ഫസീല. എന്നിവർ പങ്കെടുത്തു. കാഞ്ഞിരപ്പള്ളി മണ്ഡലം ട്രെയിനർ നജീബ് കല്ലുങ്കൽ നന്ദി രേഖപ്പെടുത്തി.