കോട്ടയം : കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡൻ്റും കേരള കോൺ എം നേതാവുമായ ജോയ് കല്ലുപുര മരിച്ചു. പാർട്ടി മണ്ഡലം കമ്മിറ്റിയിലെ വാക്കേറ്റത്തിനിടയിൽ കഴിഞ്ഞ ദിവസം കുഴഞ്ഞു വീഴുകയായിരുന്നു. ജോയിക്ക് കേരള കോൺഗ്രസ് എം നേതാക്കളിൽ നിന്ന് മാനസിക പീഡനം ഉണ്ടായെന്ന് കാട്ടി ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു
Advertisements
പരാതി നൽകിയിട്ടും പൊലീസ്’ കേസെടുക്കാത്തതിനെതിരെ യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക് നീങ്ങിയിരുന്നു. ഈ മാസം 7 നാണ് കടപ്ളാമറ്റത്തെ കേരള കോൺഗ്രസ് എം ഓഫിസിൽ ജോയ് കുഴഞ്ഞു വീണത്. ജോയി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് സംഘർഷമുണ്ടായതും ജോയ് കുഴഞ്ഞു വീണതും.