കൊച്ചി: എറണാകുളം ആലുവയില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. മാറമ്പള്ളി സ്വദേശി മണിയാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 10യോടെയാണ് സംഭവം. മണിക്ക് സ്ട്രോക്ക് വന്ന് ആശുപത്രിയിലായിരുന്നു. ചികിത്സയിലായിരുന്ന മണിയെ ആശുപത്രിയില്‍ നിന്ന് തിരിച്ചു കൊണ്ടു വരുന്ന വഴിയാണ് അപകടം ഉണ്ടായത്.
Advertisements
അപകടത്തില്‍
വാഹനം പൂർണ്ണമായും തകർന്നു. ആശുപത്രിയില്‍ ചികിത്സയിലായിരുന്നെങ്കിലും മണി മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.