കൊച്ചി : എസ്എഫ്ഐ നിരോധിക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ട എറണാകുളം എംപി ഹൈബി ഈഡനെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ. ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്’ എന്നെഴുതിയ ബാനര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
എറണാകുളം മഹാരാജാസ് കോളേജിന് മുന്നിലാണ് എസ്എഫ്ഐ ബാനർ ഉയര്‍ത്തിയത്. എസ്എഫ്ഐയെ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി നിരോധിക്കണമെന്ന് ഹൈബി ഈഡന് ലോക്സഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് മഹാരാജാസിലെ പ്രവർത്തകരുടെ പ്രതിഷേധം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐ നിരോധിക്കണമെന്ന ആവശ്യമാണ് ഹൈബി ഈഡന് എം പി പാര്‍ലമെന്റില്‍ കഴിഞ്ഞ ആഴ്ച ഉന്നയിച്ചത്. തിരുവനന്തപുരം ലോ കോളജില്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ഹൈബി ഈഡന് പാര്‍ലമെന്റില്‍ വിഷയം അവതരിപ്പിച്ചത്.
ശൂന്യ വേളയിലായിരുന്നു ഹൈബി ഇത് ഉന്നയിച്ചത്. കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജുവിനോടായിരുന്നു ഹൈബി ലോ കോളേജ് വിഷയം ഉന്നയിച്ച് നിരോധന ആവശ്യം ഉന്നയിച്ചത്. ക്രമസമാധാനം സംബന്ധിച്ച വിഷയം സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.