കോലഞ്ചേരി: റോഡില്‍ കുഴഞ്ഞ് വീണയാളെ മദ്യപാനിയെന്ന് കരുതി ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെ തുടർന്ന് മരിച്ചു. വടയമ്പാടി സ്വദേശി സുരേഷ് തങ്കവേലു എന്ന 40കാരനാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെ കോലഞ്ചേരി ടൗണില്‍ സെന്റ് പീറ്റേഴ്സ് സ്കൂളിന് മുന്നിലെ മതിലിന് സമീപമാണ് ഇയാള്‍ കുഴഞ്ഞ് വീണത്.
ഫെബ്രുവരി മാസത്തില്‍ കിളിമാനൂരില്‍ സമാന സംഭവത്തില്‍ 33കാരൻ സൂര്യാതപമേറ്റ് മരിച്ചിരുന്നു. തട്ടത്തുമല സ്വദേശി സുരേഷ് (33)ആണ് മരിച്ചത്. കിളിമാനൂർ കാനറയില്‍ സുരേഷ് കുഴഞ്ഞു വീണത്. മദ്യപിച്ചു കിടക്കുകയാണെന്ന് കരുതി സമീപവാസികള്‍ ഗൗനിച്ചില്ല. വൈകുന്നേരമായിട്ടും എഴുന്നേല്‍ക്കാതെ വന്നതോടെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും യുവാവ് മരിച്ചിരുന്നു.