മത്സരയോട്ടം സ്ഥിരമാക്കി; അജുവ ബസ്സിന് പൂട്ടുവീണു; ഡ്രൈവറുടെ ലൈസൻസ് സസ്പൻഡ് ചെയ്യാൻ മോട്ടോര്‍ വാഹന വകുപ്പ്

കൊച്ചി : എറണാകുളം പെരുമ്ബാവൂരില്‍ മത്സരയോട്ടം നടത്തിയ ബസ്സുകള്‍ക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. അജുവ ബസ്സിനോട് സർവീസ് നിർത്താൻ മോട്ടോർ വാഹന വകുപ്പ് നിർദേശം നല്‍കി. ഡ്രൈവറുടെ ലൈസൻസ് സസ്പൻഡ് ചെയ്യും. ഇന്നലെയാണ് കുറുപ്പംപടിക്ക് സമീപം രണ്ട് ബസ്സുകള്‍ ഒരേ സമയം ചരക്ക് ലോറിയെ മറികടക്കാൻ ശ്രമിച്ചത്. സല്‍മാൻ, അജുവ എന്നീ ബസ്സുകളാണ് മത്സരയോട്ടം നടത്തിയത്. എതിരെ വന്ന കാർ യാത്രക്കാരായ യുവാക്കള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. കഴിഞ്ഞ ആഴ്ചയും മത്സരയോട്ടം നടത്തിയതിന് അജുവ ബസ്സിനെതിരെ കേസെടുത്തിരുന്നു.

Advertisements

Hot Topics

Related Articles