അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കം; പിറവത്ത് ആറ് പശുക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു

എറണാകുളം: എറണാകുളം ജില്ലയിലെ പിറവത്ത് പശുവിനെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടർന്ന് അയല്‍വാസിയുടെ 6 പശുക്കളെ വെട്ടിപ്പരിക്കേല്‍പിച്ചു. അതിൽ ഒരണ്ണം ചത്തു. ക്രൂരകൃത്യം ചെയ്ത എടക്കാട്ടുവയല്‍ സ്വദേശി പി രാജുവിനെ മുളന്തുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

Advertisements

അയല്‍വാസി പശുക്കളെ വളർത്തുന്നത് കൊണ്ട് തന്റെ ജലസ്രോതസ്സില്‍ പ്രശ്നങ്ങളുണ്ടാകുന്നുവെന്നും കിണറ്റിലെ വെള്ളം മലിനമാകുന്നുവെന്നും കാണിച്ച്‌ രാജു മുളന്തുരുത്തി പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ജില്ലാ കളക്ടർക്കും പരാതി നല്‍കി. എന്നാല്‍ പഞ്ചായത്ത് വന്ന് പരിശോധന നടത്തിയപ്പോള്‍ നിയമപരമായ എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഉടമസ്ഥൻ പശുവിനെ വളർത്തുന്നതെന്ന് കണ്ടെത്തി റിപ്പോർട്ട് നല്‍കി. തുടർന്ന് പ്രശ്നങ്ങള്‍ അവസാനിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ ഇന്ന് രാവിലെ സംഭവവുമായി ബന്ധപ്പെട്ട് വീണ്ടും തർക്കമുണ്ടായി. ഇരുവരും തമ്മില്‍ കയ്യാങ്കളിയായി. തുടര്‍ന്ന് രാജു വെട്ടുകത്തിയുമായി എത്തി പശുക്കളെ വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു. ആറ് പശുക്കളാണ് തൊഴുത്തിലുണ്ടായിരുന്നത്. ആക്രമണത്തില്‍ പരിക്കേറ്റ ഒരു പശു ചത്തു. പശുവിന്റെ ഉടമസ്ഥർ കൂടുതല്‍ പരാതിയുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.