ഇ-ശ്രം പോർട്ടൽ; ധനസഹായ ക്ലെയിം അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള കാലാവധി മാർച്ച്‌ 31ന്

കോട്ടയം: ഇ-ശ്രം പോർട്ടൽ മുഖേന 2022 മാർച്ച് 31 വരെ രജിസ്‌ട്രേഷൻ എടുത്തിട്ടുള്ള തൊഴിലാളികൾക്ക് 2022 മാർച്ച് 31നോ അതിനുമുമ്പോ നടന്ന അപകടമരണം/അംഗവൈകല്യം ധനസഹായ ക്ലെയിം അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള കാലാവധി 2024 മാർച്ച് 31ന് അവസാനിക്കുമെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രാലയത്തിൽ നിന്ന് അറിയിച്ചിട്ടുണ്ട്. ഇ-ശ്രം എക്‌സ്ഗ്രേഷ്യ പ്രകാരമുളള മരണം/അംഗവൈകല്യം ധനസഹായത്തിനുള്ള പൂർണമായ അപേക്ഷകൾ 2024 മാർച്ച് 20ന് മുൻപായി ജില്ലാ ലേബർ ഓഫീസിൽ സമർപ്പിക്കേണ്ടതാണെന്ന് ജില്ലാ ലേബർ ഓഫീസർ (ഇ) അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0481-2564365 നമ്പറിൽ ബന്ധപ്പെടുക.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.