ഗോവ: അത്യന്തം ആവേശം നിറഞ്ഞ ഐ.എസ്.എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദും തമ്മിലുള്ള പോരാട്ടം എക്സ്ട്രാ ടൈമിലേയ്ക്ക്. കെ.പി രാഹുലിന്റെ ലോങ് റേഞ്ചിന്, ടവേരയിലൂടെ അതേ നാണയത്തിൽ മറുപടി പറഞ്ഞ ഹൈദരാബാദ് കളി എ്ക്സ്ട്രാ ടൈമിലേയ്ക്കു നീട്ടി. മത്സരം അവസാനിക്കാൻ മൂന്നു മിനിറ്റ് മാത്രം ബാക്കി നിൽക്കെയാണ് ഹൈദരാബാദ് നിർണ്ണായക ഗോൾ നേടിയയത്. ഗോളിന്റെ വലത് മൂലയിലേയ്ക്ക് ആഞ്ഞടിച്ച് ഹൈദരാബാദ് മുന്നിലെത്തി. അവിശ്വസനിയമായ ഷോട്ടിലൂടെ ടവോറയാണ് ഹൈദരാബാദിനായി ഗോൾ നേടിയത്. മത്സരത്തിന്റെ 69 ആം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ച ഗോളാണ് കെ.പി രാഹുൽ നേടിയത്.
ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാടുന്ന ഐ.എസ്.എൽ ഫൈനൽ ആവേശഭരിതമായി മുന്നേറുന്നതിനിടെയാണ് കേരള ബ്ലാസ്റ്റേഴ്സിനായി രാഹുൽ ഗോൾ നേടിയത്. ഗോൾ പ്രതീക്ഷിച്ചു നിന്ന ആരാധകരെ നിരാശരാക്കിയ ആദ്യ പകുതിയ്ക്കു ശേഷമാണ് മത്സരത്തിന്റെ ഗതി തന്നെ മാറ്റിയ സഹലിന്റെ ഗോൾ എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഐ.എസ്.എല്ലിലെ ഗോൾ വേട്ടക്കാരൻ ഓഗ്ബച്ചേയെ പൂട്ടിയിട്ട കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിനെ പിന്നിലേയ്ക്കു വലിച്ചു പിടിച്ചിരിക്കുകയായിരുന്നു. പല തവണ ഗോൾ മുഖത്ത് പന്തെത്തിയെങ്കിലും ഗോൾ മാത്രം അകന്നു നിൽക്കുകയായിരുന്നു. ഇതിനാണ് ഏഴുപതാം മിനിറ്റിൽ രാഹുലിലൂടെ കേരളം ഗോൾ നേടിയത്. ഇതിനുള്ള മറുപടിയാണ് കളി അവസാനിക്കാൻ മൂന്നു മിനിറ്റ് മാത്രം ബാക്കി നിൽക്കെ ഹൈദരാബാദ് നേടിയത്.