ഏറ്റുമാനൂർ വെട്ടിമുകളിൽ ഗുണ്ടാ ആക്രമണം: മദ്യ ലഹരിയിൽ ബഹളമുണ്ടാക്കിയത് ഭാര്യ ചോദ്യം ചെയ്തു; യുവാക്കൾ വീട്ടിൽ കയറി ഭർത്താവിന്റെ കൈയും കാലും തല്ലിയൊടിച്ചു

ഏറ്റുമാനൂർ : മദ്യപിച്ച് ബഹളം ഉണ്ടാക്കിയതു ഭാര്യ ചോദ്യം ചെയ്തു . പ്രകോപിതരായ യുവാക്കൾ വീട്ടിൽ കയറി ഭർത്താവിന്റെ കൈയും കാലും തല്ലിയൊടിച്ചു . വെട്ടിമുകൾ മഹാത്മാ കോളനിയിൽ വള്ളാംബായിൽ അനീഷിനാണു ( 38 ) പരുക്കേറ്റത് . ക്രിസ്മസ് ദിവസം വൈകിട്ട് 7 നാണു ആക്രമണം ഉണ്ടായത് അനീഷിന്റെ വീടിന്റെ സമീപത്തെ വീട്ടിൽ ഒരു സംഘം യുവാക്കൾ തമ്പടിക്കുകയും മദ്യപിച്ച ശേഷം അസഭ്യവർഷം നടത്തുകയും ബഹളം വയ്ക്കുകയും ചെയ്തു .

Advertisements

ഇത് അനീഷിന്റെ ഭാര്യ സബീന ചോദ്യം ചെയ്തു . ഇതിനെത്തുടർന്നാണു അഞ്ച് പേർ അടങ്ങിയ സംഘം വീട്ടിൽ കയറി അനീഷിനെ ഇരുമ്പ് കമ്പി ഉപയോഗിച്ചു ആക്രമിക്കുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സ്ത്രീകളെ ഉൾപ്പെടെയുള്ളവരെ ഇവർ ശല്യം ചെയ്തിരുന്നതായും നാട്ടുകാർ പറഞ്ഞു . പരുക്കേറ്റ അനീഷിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രമേഹ രോഗത്തിൽ ജോലിക്കു പോലും പോകാൻ സാധിക്കാതെ വീട്ടിൽ ചികിത്സയിൽ കഴിയുന്നയാളാണ് അനീഷ് 2021 ജൂലൈ 12  മഹാത്മാ കോളനിയിൽ അച്ഛനെയും രണ്ട് മക്കളെയും കഞ്ചാവ് മാഫിയ ആക്രമിച്ചിരുന്നു . ഈ കേസിൽ പ്രതികളായവർ കോളനിയിൽ തമ്പടിക്കുകയും നിരന്തരം കോളനി നിവാസികൾക്കു ശല്യം ഉണ്ടാക്കുന്നതായും നാട്ടുകാർ പറഞ്ഞു . സബീന ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകി . കേസ് റജിസ്റ്റർ ചെയ്തതായി സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ആർ , രാജേഷ് കുമാർ പറഞ്ഞു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.