ഏറ്റുമാനൂരിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
ഏറ്റുമാനൂർ : എംസി റോഡിൽ പട്ടിത്താനത്ത് ടാങ്കർ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ഏറ്റുമാനൂർ കുറുമുള്ളൂർ ചെട്ടിക്കൽ ഉണ്ണിക്കുട്ടനാണ് (28 ) മരിച്ചത്. ഇയാൾ സഞ്ചരിച്ച ബൈക്കിന് ആർ സി രേഖകൾ പരിശോധിച്ച പൊലീസ് സംഘത്തിന് കുറുമുള്ളൂർ സ്വദേശിയായ ഉണ്ണിക്കുട്ടന് വിലാസമാണ് ലഭിച്ചത്. ഇതേ തുടർന്നാണ് മരിച്ചത് ഉണ്ണിക്കുട്ടനാണ് എന്ന് തിരിച്ചറിഞ്ഞത്.
ബൈക്ക് യാത്രക്കാരനായ യുവാവ് പരിക്കേറ്റ് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയപ്പോഴേയ്ക്കും മരണം സംഭവിച്ചതായി കാരിത്താസ് ആശുപത്രി അധികൃതർ ജാഗ്രതാ ന്യൂസിനോട് പറഞ്ഞു. ശനിയാഴ്ച രാത്രി എട്ടരയോടെ എംസി റോഡിലായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കിൽ ഇതേ ദിശയിൽ തന്നെ എത്തിയ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ യുവാവിനെയും ബൈക്കിനെയും മീറ്ററുകളോളം ടാങ്കർ വലിച്ചുകൊണ്ടുപോയി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ യുവാവിനെ കാരിത്താസ് ആശുപത്രിയിൽ എത്തിച്ചത്. അപകടവിവരമറിഞ്ഞ് ഹൈവേ പട്രോളിംഗ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ലോറിയും ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.