ഏറ്റുമാനൂർ :മഹാദേവക്ഷേത്രത്തിൽ മഹാരുദ്ര യജ്ഞം ഏപ്രിൽ 16 – മുതൽ മുതൽ 26 – വരെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽഅറിയിച്ചു.
ഏറ്റുമാനൂർ ക്ഷേത്രത്തിന്റ ചരിത്രത്തിലാദ്യമായാണ് 11 ദിവസം നീണ്ടുനിൽക്കുന്ന ഇത്തരമൊരു യജ്ഞം നടക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരുടെ
മുഖ്യകാർമികത്വത്തിൽ ഗുരുവായൂർ കിഴക്കേടം രാമൻ നമ്പൂതിരി യജ്ഞത്തിന് നേതൃത്വം വഹിക്കും.
11 വെള്ളി കുടങ്ങളിൽ ഇതിൽ 11 വിശേഷ ദ്രവ്യങ്ങൾ നിറച്ച് 11 ദേവജ്ഞർ 11 ഉരു വീതം
ശ്രീ രുദ്ര മന്ത്രം ജപിച്ചു ചൈതന്യവത്തായ ദ്രവ്യങ്ങൾ മഹാദേവന് ഉച്ചപൂജയ്ക്ക് അഭിഷേകം ചെയ്യുന്നു . ഇങ്ങനെ 11 ദിവസം തുടർച്ചയായി ചെയ്യുന്ന ചടങ്ങാണ് മഹാരുദ്രയജ്ഞം.അവസാന ദിവസമായ 26 -ന്
വാസോർധാരയോടു കൂടി യജ്ഞം അവസാനിക്കും.
ഒരു ഭക്തൻ വഴിപാടായാണ് ചടങ്ങ് നടത്തുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റയും ,
ക്ഷേത്ര ഉപദേശക സമിതി യുടെയും വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ . യജ്ഞശാലായിൽ എല്ലാ ദിവസവും കലശപൂജ, ശ്രീരുദ്ര ജപം, ശ്രീരുദ്ര ഹോമം എന്നിവയുണ്ട്.
16 – ന് തന്ത്രി കണ്ഠര് രാജീവര് യജ്ഞത്തിന്
ആരംഭം കുറിച്ച് ഭദ്രദീപം തെളിയിക്കും.
ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.ആർ. അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും.
മെമ്പർ അഡ്വ.മനോജ് ചരളേൽ അധ്യക്ഷത വഹിക്കും.
പത്രസമ്മേളനത്തിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആർ. പ്രകാശ്,
ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി കെ. എൻ. ശ്രീകുമാർ ,ഉപദേശക സമിതി അംഗങ്ങളായ പി.ജി .ബാലകൃഷ്ണപിള്ള ,
ആർ. അശോക്,
നഗരസഭാ കൗൺസിലർ കെ.കെ. ശോഭനാ കുമാരി , സേവാ പ്രമുഖ് വിജയകുമാർ
പണിക്കര് വീട് , വി.എച്ച്.പി. പ്രഖണ്ഡ് സെക്രട്ടറി
മോഹൻ ചന്ദ്രൻ നായർ , കണ്ണൻ കടപ്പൂര് എന്നിവർ പങ്കെടുത്തു.