ഏറ്റുമാനൂര്‍: കാര്‍ ഇടിച്ച് തലയ്ക്ക് പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരി ചികിത്സയിലിരിക്കെ മരിച്ചു. സംക്രാന്തി കുമ്പളത്തില്‍ ഏബ്രഹാം ഫിലിപ്പിന്റെ (സണ്ണി) ഭാര്യ ഷീമോള്‍ ഏബ്രഹാ(44)മാണ് മരിച്ചത്. ഡിസംബര്‍ എട്ടിന് രാവിലെ 10.30 – ന് പഴയ എം .സി റോഡില്‍ നൂറ്റിയൊന്ന് കവലയ്ക്കും പാറോലിക്കല്‍ ജങ്ഷനും ഇടയിലാണ് അപകടം നടന്നത്. ഏറ്റുമാനൂരേക്ക് പോകുകയായിരുന്നഷീമോള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനെ , മറികടക്കാന്‍ കാര്‍ ശ്രമിക്കുന്നതിനിടയില്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഹെല്‍മറ്റ് തെറിച്ചു പോയി റോഡില്‍ തലയിടിച്ച് വീണ ഷീമോള്‍ 10 ദിവസമായി സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ ആയിരുന്നു. മക്കള്‍ :എസ് എച്ച് മൗണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ അലക്‌സ് (14), അന്ന (11). കോതമംഗലം നെല്ലിക്കുഴി പുള്ള മംഗലത്ത് പരേതനായ യുയാക്കിയുടേയും, കുഞ്ഞമ്മയുടേയും മകളാണ്. സഹോദരന്‍ ഷാമോന്‍. സംസ്‌കാരം നടത്തി.