ഏറ്റുമാനൂർ : ഏറ്റുമാനൂർ നവോദയ ജംഗ്ഷനിൽ പ്രവത്തിച്ചിരുന്ന നൂറുൽ ഇസ്ലാം തൈക്കാവ് മദ്രസ പോലീസും റവന്യു വകുപ്പ് അധികൃതരും എത്തി ഒഴിപ്പിച്ചു. ഏറ്റുമാനൂർ അതിരമ്പുഴ മുസ്ലീം ജമാ അത്ത് വക്കഫിനു കീഴിലാണ് മദ്രസ പ്രവർത്തിച്ചിരുന്നത്. ലൈസൻസ് ഇല്ലാതെയാണ് മദ്രസ പ്രവർത്തിക്കുന്നതെന്നു ചൂണ്ടിക്കാട്ടി സ്വകാര്യവ്യക്തി കോടതിയെ സമീപിച്ചിരുന്നു. വിഷയം ഒടുവിൽ ഹൈക്കോടതിയിൽ എത്തി. ഹൈക്കോടതി 2015ൽ മദ്രസ അടച്ചു പൂട്ടുവാൻ ഉത്തരവിട്ടിരുന്നെങ്കിലും വിധി പാലിക്കപ്പെട്ടില്ല. തുടർന്ന് ഈ വിഷയം പരാതിക്കാരൻ വീണ്ടും ഹൈക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതിനെ തുടർന്ന് കോടതി ജില്ലാ കളക്ടർക്കും പോലീസിനും വിധി നടപ്പാക്കാൻ നിർദ്ദേശം നൽകി.
ബുധനാഴ്ച തഹസീൽദാർ സതീശൻ കെ എസ്, ഡിവൈഎസ്പി എ കെ വിശ്വനാഥൻ, വില്ലേജ് ഓഫീസർ ലാൽദാസ് പി വി, പോലീസ് സർക്കിൾ ഇൻസ്പെക്ടർ എ എസ് അൻസൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കോടതി നിർദ്ദേശം മദ്രസ അധികൃതരെ അറിയിച്ചു. തുടർന്ന് മദ്രസ അധികൃതർ സ്വമേഥയാ ഇവിടെനിന്നും സാധനങ്ങൾ നീക്കം ചെയ്യുകയായിരുന്നു.