ഏറ്റുമാനൂർ : സ്വകാര്യ ധനകാര്യ സ്ഥാപനത്തിൻറെ ഏറ്റുമാനൂർ ബ്രാഞ്ച് അസിസ്റ്റൻറ് ബിസിനസ് മാനേജരായിരുന്ന യുവാവ് 5.6 ലക്ഷം രൂപ തട്ടിയെടുത്തതായി കമ്പനി അസിസ്റ്റൻറ് ജനറൽ മാനേജർ സാം ജോർജ് പത്രസമ്മേളനത്തിൽ ആരോപിച്ചു.
തലയോലപ്പറമ്പ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജന്റിൽമാൻ എന്ന ധനകാര്യ സ്ഥാപനത്തിലെ അസിസ്റ്റൻറ് ബിസിനസ്മാനേജരായിരുന്ന അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശി ജിൻസ് സി. തോമസ് 2021 ഒക്ടോബർ മുതൽ 23 ഡിസംബർ വരെയുള്ള കാലയളവിലാണ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വ്യാജ ബില്ലുകൾ നൽകിയാണ് തട്ടിപ്പ് നടത്തിയതെന്ന് ഓഡിറ്റിങിൽ കണ്ടെത്തി എന്നും
സാം ജോർജ് പറഞ്ഞു.
23 ഡിസംബറിൽ ജിൻസ് ജോലി രാജിവച്ചു പോവുകയും ചെയ്തു.24 ജനുവരിയിലാണ് തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടത്. ഇത് സംബന്ധിച്ച് ഏറ്റുമാനൂർ പോലീസിൽ നൽകിയ പരാതിയിൽ ജിൻസിനെതിരെ എഫ്.ഐ.ആർ .രജിസ്റ്റർ ചെയ്തു കേസെടുത്ത് അന്വേഷണം നടത്തി വരികയാണ് .25 വർഷമായി ഈ രംഗത്തുള്ള സ്ഥാപനത്തിൻ്റ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടുന്ന പ്രവർത്തിയാണ് ജിൻസിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും,ഉപഭോക്താക്കൾ പണം നൽകുമ്പോൾ രസീത് കൃത്യമായി കൈപ്പറ്റണമെന്നും സാം ജോർജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.