സ്പോർട്സ് ഡെസ്ക്ക് : ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടി-20 ഇന്ന്. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും. ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ മുന്നിലാണ്. ഇന്നത്തെ മത്സരത്തില്‍ കൂടി വിജയിക്കാനായാല്‍ ഇന്ത്യ പരമ്പര സ്വന്തമാക്കും.
ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരടങ്ങിയ മധ്യനിരയാണ് ഓസീസിന്റെ കരുത്ത്. മാത്യു വെയ്ഡിന് ഏറെ പന്തുകള്‍ ഫേസ് ചെയ്യാന്‍ അവസരം ലഭിക്കുന്നില്ല എന്നത് ഓസീസ് സ്‌കോറിംഗിനെ ബാധിക്കുന്നുണ്ട്. സ്മിത്തിനു പകരം ഇന്ന് ട്രാവിസ് ഹെഡ് കളിച്ചേക്കും. തന്‍വീര്‍ സംഗ, നതാന്‍ എല്ലിസ് എന്നിവരാണ് ബൗളിംഗില്‍ തിളങ്ങിയവര്‍.മറുവശത്ത്, സ്റ്റീവ് സ്മിത്ത് ഓപ്പണ്‍ ചെയ്യുന്നതുകൊണ്ടുള്ള പ്രശ്‌നങ്ങളാണ് ഓസ്‌ട്രേലിയക്ക് പ്രധാനമായി ഉള്ളത്. പവര്‍ പ്ലേ മുതലാക്കാന്‍ രണ്ട് കളിയും സ്മിത്തിനു കഴിഞ്ഞിട്ടില്ല. ആദ്യ കളി ഫിഫ്റ്റി അടിച്ചെങ്കിലും 126 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. മാത്യു ഷോര്‍ട്ട് രണ്ട് കളിയും നിരാശപ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യ കളി ഓസ്‌ട്രേലിയ മുന്നോട്ടുവച്ച 209 റണ്‍സ് വിജയലക്ഷ്യം 8 വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്ന ഇന്ത്യ അടുത്ത കളി ആദ്യം ബാറ്റ് ചെയ്ത് 236 റണ്‍സെന്ന വിജയലക്ഷ്യം വച്ച് 44 റണ്‍സിനു വിജയിച്ചു. യശസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ് എന്നിവര്‍ ബാറ്റിംഗിലും രവി ബിഷ്‌ണോയ്, അക്‌സര്‍ പട്ടേല്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ബൗളിംഗിലും തിളങ്ങി. മുകേഷ് കുമാറിന്റെ ഡെത്ത് ഓവറുകളും ശ്രദ്ധേയമായിരുന്നു. യുവാക്കളടങ്ങിയ ഒരു ടീം നിലവിലെ ടി-20 ലോക ജേതാക്കളായ ആധികാരികമായി തകര്‍ത്തുകളയുന്നതാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കണ്ടത്.