യൂറോയിൽ സ്പാനിഷ് വിജയം : ഇംഗ്ലണ്ടിനെ വീഴ്ത്തി 

ബെർളിൻ: സ്പെയിനിന് യൂറോ ക്കപ്പ് കിരീടം. ഇംഗ്ലണ്ടിനെ അടിയറവ് പറയിച്ചത് 2 – 1 ന് . മ്യൂണിക്കിലെ ഒളിമ്ബിക് സ്റ്റേഡിയം വേദിയായ ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് സ്പെയിൻ യൂറോ ചാമ്ബ്യൻമാരായത്. നിക്കോ വില്യംസും മികേല്‍ ഒയർസബാലുമാണ് സ്പെയിനിന്റെ സ്കോറർമാർ. കോള്‍ പാല്‍മർ ഇംഗ്ലണ്ടിനായി ഒരു ഗോള്‍ മടക്കി. ഇംഗ്ലണ്ടിന്റെ തുടർച്ചയായ രണ്ടാം യൂറോ ഫൈനല്‍ തോല്‍വിയാണിത്. ഇത്തവണത്തെ യൂറോയില്‍ ശൈലിമാറ്റവുമായി ഒരു പറ്റം യുവനിരയുമായെത്തിയ സ്പെയിൻ അർഹിച്ച കിരീടം തന്നയാണിത്. അദ്യപകുതിയില്‍ ഇരുടീമും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും വലകുലുക്കാനായില്ല. ആദ്യ പകുതിയില്‍ ആധിപത്യം സ്പെയിനായിരുന്നു. 70 ശതമാനമാണ് ഇടവേളയ്ക്ക് പിരിയുമ്ബോള്‍ സ്പെയിനിന്റെ ബാള്‍ പൊസഷൻ. പാസിംഗിലും മുന്നിട്ടു നിന്ന അവ‌ർ 6 കോർണറുകളും നേടിയെടുത്തു. 

Advertisements

പ്രതിരോധത്തിലും ഒപ്പം കൗണ്ടർ അറ്റാക്കിലുമായിരുന്നു ഇംഗ്ലണ്ടിന്റെ ശ്രദ്ധ. രണ്ടാം പകുതിയുടെതുടക്കത്തില്‍ തന്നെ നിക്കോ വില്യംസ് സ്‌പെയിനിനെ മുന്നില്‍ എത്തിച്ചു. 47-ാം മിനിട്ടില്‍ കൗമാര താരം ലമിൻ യമാലിന്റെ പാസില്‍ നിന്നാണ് മാർക്ക് ചെയ്യപ്പെടാതെ നിന്ന നിക്കോ വലകുലുക്കിയത്. കോബി മൈനോയ്ക്ക് പകരം 70-ാം മിനിട്ടില്‍ കളത്തിലെത്തിയ കോള്‍ പാല്‍മർ 73-ാം മിനിട്ടില്‍ ഇംഗ്ലണ്ടിന് സമനില സമ്മാനിച്ചു.കൗണ്ടർ അറ്റാക്കില്‍ നിന്നാണ് ഗോള്‍ വന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

86-ാം മിനിട്ടില്‍ ഒയർസബാല്‍ സ്പെയിനിന്റെ വിജയമുറപ്പിച്ച ഗോള്‍ നേടി.കുക്കുറെല്ലയുടെ പാസില്‍ നിന്നായിരുന്നു ഒയർസബാലിന്റെ തകർപ്പൻ ഫിനിഷ്.

ഒരു മേജർ ഫുട്ബാള്‍ ടൂർണമെന്റിന്റെ ഫൈനല്‍കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കാഡ് 17കാരനായ സ്‌പാനിഷ് താരം ലമീൻ യമാല്‍ സ്വന്തമാക്കി. 1958ലെ ലോകകപ്പ് ഫൈനലില്‍ കളിച്ച പെലെയുടെ റെക്കാഡാണ് യമാല്‍ മറികടന്നത്. ശനിയാഴ്ചയാണ് യമാലിന് 17 വയസ് തികഞ്ഞത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.