നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ നിങ്ങൾ : ഡ്രസ് കോഡ് ഉൾപ്പെടെ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങളിവ

ഡല്‍ഹി : നാഷണല്‍ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് മെയ് അഞ്ചിന് ഞായറാഴ്ച രാജ്യത്തുടനീളമുള്ള 557 നഗരങ്ങളിലും ഇന്ത്യയ്ക്ക് പുറത്തുള്ള 14 നഗരങ്ങളിലും വിവിധ കേന്ദ്രങ്ങളിലായി നടക്കും.24 ലക്ഷത്തിലധികം വിദ്യാർഥികള്‍ പരീക്ഷ എഴുതും. ഇന്ത്യയിലെ സർക്കാർ, സ്വകാര്യ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളില്‍ എംബിബിഎസ്, ബിഡിഎസ് തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള പൊതു പ്രവേശന പരീക്ഷയാണ് ഇത്.ഇതുകൂടാതെ, മിലിട്ടറി നഴ്‌സിംഗ് സർവീസിന് (എംഎൻഎസ്) നീറ്റ് യുജി പരീക്ഷയുടെ മാർക്കിലൂടെ ആംഡ് ഫോഴ്‌സ് മെഡിക്കല്‍ സർവീസ് ഹോസ്പിറ്റലിലെ ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സിലും പ്രവേശനം നേടാനാകും. പരീക്ഷ എഴുതുന്നവർക്കായി നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി (NTA) സുപ്രധാന നിർദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.1. ഡ്രസ് കോഡ്: നീറ്റിന് ഹാജരാകുന്ന ആണ്‍കുട്ടികള്‍ ഹാഫ് സ്ലീവ് ഷർട്ട് അല്ലെങ്കില്‍ ടീ ഷർട്ട് ധരിച്ച്‌ വരണം. ലളിതമായ പാൻ്റ്‌സ് ആയിരിക്കണം. പാൻ്റിന് പോക്കറ്റുകള്‍ പ്രശ്നമില്ല. ധാരാളം ചങ്ങലകളും വലിയ ബട്ടണുകളും ഉള്ള വസ്ത്രങ്ങള്‍ ധരിക്കരുത്. വിദ്യാർഥികള്‍ക്ക് ഷൂ ധരിക്കാൻ അനുവാദമില്ല. ചെരുപ്പ് ധരിച്ച്‌ വരാം. ആഭരണങ്ങള്‍ ധരിച്ച്‌ വരുന്നതും നിരോധിച്ചിരിക്കുന്നു. സണ്‍ഗ്ലാസ്, വാച്ച്‌, തൊപ്പി എന്നിവ അനുവദനീയമല്ല. ഹെയർ ബാൻഡ്, ബെല്‍റ്റ്, സ്കാർഫ്, മോതിരം, ബ്രേസ്ലെറ്റ്, മാല, ബാഡ്ജ്, റിസ്റ്റ് വാച്ച്‌, ബ്രേസ്ലെറ്റ് തുടങ്ങിയവയും പാടില്ല.2. അഡ്മിറ്റ് കാർഡ്, സെല്‍ഫ് ഡിക്ലറേഷൻ, ഫോട്ടോ ഐഡി പ്രൂഫ്, പരിശോധന എന്നിവ കൂടാതെ ഒരു വിദ്യാർഥിയെയും പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കില്ല.3. വിദ്യാർഥികള്‍ സാംസ്കാരികവും പരമ്ബരാഗതവുമായ വസ്ത്രങ്ങള്‍ ധരിക്കുന്നുവെങ്കില്‍, അവർ റിപ്പോർട്ടിംഗ് സമയത്തിന് കുറഞ്ഞത് ഒന്നര മണിക്കൂർ മുമ്ബ്, അതായത് ഉച്ചയ്ക്ക് 12.30-നകം പരീക്ഷാ കേന്ദ്രത്തില്‍ പരിശോധനയ്ക്കായി റിപ്പോർട്ട് ചെയ്യണം. 4. നീറ്റ് അഡ്മിറ്റ് കാർഡ്, ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി അല്ലെങ്കില്‍ മറ്റേതെങ്കിലും ഫോട്ടോ ഐഡി പ്രൂഫ് എന്നിവ മാത്രമേ കൊണ്ടുപോകാൻ അനുവാദമുള്ളൂ. ഹാജർ ഷീറ്റില്‍ ഒട്ടിക്കാൻ പാസ്‌പോർട്ട് സൈസ് ഫോട്ടോ കൊണ്ടുവരണം. ഫോട്ടോയുടെ പശ്ചാത്തലം വെളുത്തതായിരിക്കണം. അഡ്മിറ്റ് കാർഡിനൊപ്പം ഡൗണ്‍ലോഡ് ചെയ്ത ഫോമില്‍ പോസ്റ്റ് കാർഡ് സൈസ് (4*6) ഫോട്ടോ ഒട്ടിക്കുക. ഇത് പരീക്ഷാ ഹാളിലെ ഇൻവിജിലേറ്റർക്ക് സമർപ്പിക്കണം. സുതാര്യമായ വാട്ടർ ബോട്ടില്‍ കൊണ്ടുപോകാം. 50 മില്ലി കുപ്പി ഹാൻഡ് സാനിറ്റൈസറിനും അനുവാദമുണ്ട്. 5. നീറ്റ് അഡ്മിറ്റ് കാർഡിനൊപ്പം സെല്‍ഫ് ഡിക്ലറേഷൻ ഫോമും അണ്ടർടേക്കിംഗ് ഫോമും കൊണ്ടുവരണം. 6. ഉച്ചയ്ക്ക് 1.30ന് ശേഷം പ്രവേശനമില്ല. പരീക്ഷ രണ്ട് മണിക്ക് ആരംഭിക്കും. അരമണിക്കൂർ മുമ്ബ് അതായത് ഉച്ചയ്ക്ക് 1.30 വരെ മാത്രമേ പ്രവേശനം അനുവദിക്കൂ.7. ഹാളില്‍ പ്രവേശിച്ചാല്‍, പരീക്ഷാ ബുക്ക്‌ലെറ്റ്, ഹാജർ ഷീറ്റ്, ഒഎംആർ ഷീറ്റ് എന്നിവ പൂരിപ്പിക്കുന്നതിന് ഇൻവിജിലേറ്റർ ബോള്‍പോയിൻ്റ് പേന നല്‍കും.8. ഒരു തരത്തിലുള്ള ഇലക്‌ട്രോണിക് ഉപകരണവും അനുവദിക്കില്ല. മൊബൈല്‍ ഫോണുകള്‍, ബ്ലൂടൂത്ത്, മൈക്രോഫോണുകള്‍, കാല്‍ക്കുലേറ്ററുകള്‍, ഇലക്‌ട്രോണിക് ഗാഡ്‌ജെറ്റുകള്‍, പെൻസില്‍ ബോക്സുകള്‍, വാച്ചുകള്‍ എന്നിവ അനുവദനീയമല്ല. ഭക്ഷ്യവസ്തുക്കള്‍ പരീക്ഷാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ അനുവാദമില്ല. ആഭരണങ്ങള്‍ പരീക്ഷാ ഹാളില്‍ അനുവദിക്കില്ല. 9. ഈ വർഷവും നീറ്റ് പേപ്പറിന് 720 മാർക്ക് മാത്രമായിരിക്കും. ഒരു ചോദ്യം നാല് മാർക്കായിരിക്കും. നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കും. ഓരോ തെറ്റായ ഉത്തരത്തിനും ഒരു മാർക്ക് കുറയ്ക്കും. ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ നാല് വിഷയങ്ങളില്‍ എ വിഭാഗത്തില്‍ 35 ചോദ്യങ്ങളും ബി വിഭാഗത്തില്‍ 15 ചോദ്യങ്ങളുമുണ്ടാകും. 15-ല്‍ ഏതെങ്കിലും 10 ചോദ്യങ്ങള്‍ പരീക്ഷിക്കേണ്ടതുണ്ട്.10. പരീക്ഷ ഉച്ചയ്ക്ക് രണ്ട് മുതല്‍ 5:20 വരെ നടക്കും. നീറ്റ് ഫലം 2024 ജൂണ്‍ 14ന് പ്രഖ്യാപിക്കും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.