കര്‍ണാടകയില്‍ നിന്നു ബസില്‍ എം.ഡി.എം.എ. കടത്തിയ മലപ്പുറം സ്വദേശികള്‍ വയനാട്ടില്‍ അറസ്റ്റില്‍

തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ്സിൽ നിന്ന് അതിമാരക മയക്കുമരുന്നായ 68 ഗ്രാം എം.ഡി.എം എ യുമായി മലപ്പുറം സ്വദേശികളായ യുവാക്കൾ എക്സൈസിന്റെ പിടിയിലായി.

Advertisements

മലപ്പുറം തിരൂര്,പുഴക്കയിൽ മുഹമ്മദ് റാഷിദ് (27 ),
തിരൂർ അനന്താവൂർ വില്ലേജ്, നമ്പ്യാകുന്ന് മാവും കുന്നത്ത് വീട് അബ്ദുൽ റൗഫ് (32) എന്നിവരാണ് പിടിയിലായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്രിസ്തുമസ് പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രന്റെ നേതൃത്വത്തിൽ വയനാട് എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും സംയുക്തമായാണ് പരിശോധന നടത്തിയത്.

Hot Topics

Related Articles