കോട്ടയം പാലായിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ; ബൈക്കിൽ കഞ്ചാവുമായി എത്തിയ യുവാവ് എക്‌സൈസ് സംഘത്തെക്കണ്ട് പ്രതി ഓടിരക്ഷപെട്ടു; പ്രതിയെ പിന്നാലെ ഓടിച്ചിട്ട് എക്‌സൈസ് പിടികൂടി

പാലാ: വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽപ്പനയ്ക്കുള്ള കഞ്ചാവുമായി ബൈക്കിലെത്തിയ യുവാവിനെ എക്‌സൈസ് സംഘം ഓടിച്ചിട്ടു പിടികൂടി. കാഞ്ഞിരപ്പള്ളി ചിറക്കടവ് കളരിക്കൽ ബോണി സജിയെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും എഴുപത് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

Advertisements

ഇയാൾക്ക് കഞ്ചാവ് എത്തിച്ച് നൽകിയ പൂഞ്ഞാർ വില്ലേജിൽ പുളിക്കപ്പാലം കരയിൽ കളത്തിൽ വീട്ടിൽ ബിജു തോമസാണ് ഓടി രക്ഷപ്പെട്ടത്. ബൈക്ക് ഉപേക്ഷിച്ചാണ് ഇയാൾ കടന്നുകളഞ്ഞത്. പാലാ റേഞ്ച് പ്രിവന്റീവ് ഓഫീസർ ആനന്ദ രാജ് ബി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ വിനോദ് കുമാർ വി , കണ്ണൻ സി, സിഇഒ മാരായ സാജിദ് പി.എ , പ്രണവ് വിജയ്, സിനി ജോൺ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Hot Topics

Related Articles