കൊല്ലം: അഞ്ചലില്‍ ഉല്‍സവ ഘോഷയാത്രയ്ക്കിടെ സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. ഇരുപത്തിയഞ്ച് വയസുകാരന്‍ വിപിന്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചല്‍ കോട്ടുകല്‍ ക്ഷേത്രത്തിലെ ഉല്‍സവ സമാപനത്തോടനുബന്ധിച്ചുളള ഘോഷയാത്രയ്ക്കിടെയായിരുന്നു വിപിന്‍ സ്വഭാവ വൈകൃതം പ്രകടിപ്പിച്ചത്.
ഉത്സവത്തിന് മദ്യപിച്ചെത്തിയ വിപിന്‍ സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. ഇതിനെതിരെ പ്രതികരിച്ച വീട്ടമ്മയുടെ ചെകിട്ടത്ത് വിപിന്‍ അടിക്കുകയും ചെയ്തു. ഇതോടെ നാട്ടുകാര്‍ ഇടപെട്ടു. നാട്ടുകാര്‍ തടഞ്ഞു വച്ച വിപിനെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, വിപിന്‍ സ്ഥിരം ശല്യക്കാരനാണെന്ന് പൊലീസ് പറഞ്ഞു. പത്തിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വിപിന്‍ മുന്‍പും സ്ത്രീകള്‍ക്കെതിരെ മോശമായി പെരുമാറിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ വിപിനെ റിമാന്‍ഡ് ചെയ്തു.