കോട്ടയം: പ്രവാസി പരാതി പരിഹാര കമ്മിറ്റിയുടെ യോഗം ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ നേതൃത്വത്തിൽ കളക്ടറുടെ ചേംബറിൽ ചേർന്നു. ഒൻപത് പരാതികൾ യോഗത്തിൽ പരിഗണിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഷാജി ക്ലമന്റ്, നോർക്ക സെന്റർ മാനേജർ കെ.ആർ. രജീഷ്, ക്രൈം ബ്രാഞ്ച് എസ്.ഐ: വി.ആർ. വിനോയി, പ്രവാസി ക്ഷേമനിധി ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ സി.പി. തസ്നി, പ്രവാസി പരാതി പരിഹാര കമ്മിറ്റി സർക്കാർ നോമിനിമാരായ എസ്.അനിൽ, കെ.ജി.അജിത്ത് എന്നിവർ പങ്കെടുത്തു.
Advertisements