സലാല : പ്രവാസി മലയാളിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം നോർത്ത് പറവൂരിലെ നെടുംപറമ്പില്‍ പരേതരായ ജോസഫ് -ത്രേസ്യ ദമ്പതികളുടെ മകൻ ജോണി ജോസഫിനെ (58) യാണ് ഒമാനിലെ സലാലയില്‍ ജോലിസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Advertisements
20 വർഷമായി മസ്കത്തിലെ നിർമാണ മേഖലയിലുള്ള കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ജോലി ആവശ്യാർഥമായിരുന്നു സലാലയില്‍ എത്തിയത്. ഭാര്യ: സീന ജോണി. മക്കള്‍: അബിൻ, അഖില്‍. തുടർ നടപടികള്‍ പൂർത്തിയാക്കി ഭൗതിക ശരീരം നാട്ടിലേക്കുകൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.