കോട്ടയം: മോട്ടോർ വാഹന വകുപ്പിന്റെയും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെയും അഭിമുഖ്യത്തിൽ ഇന്ത്യവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ട്രസ്റ്റിന്റെ നേതൃത്വത്തിൽ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഹാളിൽ ബസ് ഡ്രൈവർമാർക്കായി നേത്ര പരിശോധന ക്യാമ്പ് നടത്തി. സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് 10 മാണിക്ക് ആരംഭിച്ച് 4 മണിയോടെ അവസാനിച്ചു.
പരിശോധനക്ക് 116 ഡ്രൈവർമാർ പങ്കെടുത്തു. ഇതിൽ 68 പേർക്ക് സൗജന്യമായി കണ്ണട നൽകുകയും,8 പേർക്ക് നോർമൽ വിഷനാണെന്നു കണ്ടെത്തുകയും,3 പേർക്ക് തിമിര ശസ്ത്രക്രിയക്കു നിർദേശിക്കുകയും, ഒരാൾക്ക് കാഴ്ച വൈകല്യം കണ്ടെത്തി വിദഗ്ദ്ധ ചികിത്സക്ക് നിർദേശിക്കുകയും, 29 പേർക്ക് കണ്ണട ആവശ്യമാണെന്ന് കണ്ടെത്തുകയും ചെയ്തു. കണ്ണട ആവശ്യമുള്ളവർക്ക് പിന്നീട് ട്രസ്റ്റ് സൗജന്യമായി നൽകാമെന്നും അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്ന് മണിക്ക് പരിശോധന അവസാനിപ്പിക്കാനായിരുന്നു തീരുമാനമെങ്കിലും ഡ്രൈവേഴ്സിന്റെ പങ്കാളിത്തം കാരണം ക്യാമ്പ് 4 മണി വരെ നീണ്ടു .നേത്ര പരിശോധനാ ക്യാമ്പ് വിജയകരമാക്കിയ തിൽ ഇന്ത്യവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ട്രസ്റ്റ് അംഗങ്ങൾ നന്ദി അറിയിച്ചു.