ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി ; വിവാഹിതനായ യുവാവ് പോലീസ് പിടിയിൽ

ഹരിപ്പാട്:
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ വിവാഹിതനായ യുവാവിനെയും പെൺകുട്ടിയെയും തൃക്കുന്നപുഴ പോലീസ് പത്തനംതിട്ടയിൽ പിടികൂടി. പത്തനംതിട്ട നാരങ്ങാനം കടമ്മനിട്ട കല്ലേലിഭാഗം
വഴിത്താനത്തു തടത്തിൽ രാഹുൽ ശ്രീരാജാണ് (29) അറസ്റ്റിലായത്.

Advertisements

ആറാട്ടുപുഴ സ്വദേശിനിയായ 13 കാരിയെ വെള്ളിയാഴ്ച കാറിലെത്തി കടത്തികൊണ്ടുപോവുകയായിരുന്നു
പെൺകുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ തൃക്കുന്നപ്പുഴ പോലീസ് സൈബർസെൽ വഴി നടത്തിയ അന്വേഷണത്തിലാണ്
ഇരുവരെയും കണ്ടെത്തിയത്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏഴു വയസുള്ള പെൺകുട്ടിയുടെ പിതാവാണ് അറസ്റ്റിലായ യുവാവ് .
ഇയാൾക്കെതിരെ തൃക്കുന്നപുഴ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.

Hot Topics

Related Articles