രാത്രി പത്ത് കഴിഞ്ഞ് കരോളിനിറങ്ങിയാല്‍ ക്രിസ്മസ് അപ്പൂപ്പന്‍ അകത്താകും എന്ന് പറഞ്ഞ് നടക്കുന്നവര്‍ അകത്താകും; കരോളിനിറങ്ങുന്നവര്‍ അറിയാന്‍ കേരളാ പൊലീസ് പറയുന്നത്

കോട്ടയം: കൊവിഡ് മഹാമാരി കൊണ്ടുപോയ ക്രിസ്തുമസ് ആഘോഷങ്ങള്‍ സൃഷ്ടിച്ച ഇടവേളയ്ക്ക് ശേഷമെത്തിയ ക്രിസ്മസിന് സംസ്ഥാനത്തിന്റെ പല ഭാഗത്തും കരോള്‍ സംഘങ്ങള്‍ ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇതിനിടയിലാണ് കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനാണ് കേരള പൊലീസിന്റെ നിയന്ത്രണമെന്ന രീതിയിലെ പ്രചാരണമെത്തുന്നത്. കരോള്‍ പോകുന്ന സംഘങ്ങള്‍ കൊവിഡ് പ്രൊട്ടോക്കോള്‍ പാലിക്കണമെന്നും കരോളുമായി എത്തുന്ന വീടുകളില്‍ നിന്നുള്ള ഭക്ഷണം ഒഴിവാക്കണമെന്നും അടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് പ്രചാരണത്തില്‍ പറയുന്നത്. പ്രചാരണം വ്യാപകമായതോടെ കരോള്‍ സംഘങ്ങള്‍ ആശയക്കുഴപ്പത്തിലാവുകയും ചെയ്തു.

Advertisements

കേരളാ പൊലീസ് കരോള്‍ സംഘങ്ങള്‍ക്ക് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് കേരള പൊലീസിന്റെ സ്റ്റേറ്റ് മീഡിയ സെന്റര്‍ വിശദമാക്കുന്നത്. ക്രിസ്തുമസ് പപ്പാ അടക്കമുള്ളവര്‍ അകത്തുപോവുമെന്ന പ്രചാരണം വ്യാജമാണെന്നും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും തയ്യാറാക്കുന്നതും കുറ്റകരമാണെന്നും കേരള പൊലീസ് ഫേസ്ബുക്കില്‍ വിശദമാക്കി. രാത്രി പത്ത് മണിക്ക് ശേഷം കരോളിനിറങ്ങിയാല്‍ ക്രിസ്തുമസ് പാപ്പാ അടക്കം അകത്താവുമെന്ന പ്രചാരണം വ്യാജമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫേസ്ബുക്ക് പോസ്റ്റ്;

ക്രിസ്തുമസ് കരോളിന് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണ്. പോലീസ് അത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഒന്നും തന്നെ ഏര്‍പ്പെടുത്തിയിട്ടില്ല. വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണെന്നത് ഓര്‍മിപ്പിക്കുന്നു

Hot Topics

Related Articles