ലണ്ടൻ : വെംബ്ലിയില്‍ എഫ് എ കപ്പ് കിരീടത്തിനായി ലിവര്‍പൂള്‍ ഇറങ്ങുമ്പോള്‍ അവരെ തടയാന്‍ ഒരു ഭാഗത്ത് ചെല്‍സിയും ഉണ്ടാകും. വെംബ്ലിയില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ ക്രിസ്റ്റല്‍ പാലസിനെ പരാജയപ്പെടുത്തി കൊണ്ടാണ് ചെല്‍സി ഫൈനല്‍ ഉറപ്പിച്ചത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ വിജയം. ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് ചെല്‍സി എഫ് എ കപ്പ് ഫൈനലില്‍ എത്തുന്നത്.
ഇന്ന് അത്ര നല്ല ആദ്യ പകുതി ആയിരുന്നില്ല ടുഷലിന്റെ ടീമിന്. ആദ്യ പകുതിയില്‍ നല്ല അവസരങ്ങള്‍ ലഭിച്ച പാലസിനായിരുന്നു. ആ അവസരങ്ങളില്‍ നിന്ന് ചെല്‍സി രക്ഷപ്പെട്ടു. ആദ്യ പകുതി ഗോള്‍ രഹിതമായി നിന്നു. രണ്ടാം പകുതിയില്‍ ചെല്‍സി പതിയെ താളം കണ്ടെത്തി. 65ആം മിനുട്ടില്‍ അവര്‍ ലീഡും എടുത്തു. ഹവേര്‍ട്സിന്റെ ഒരു പാസ് പാലസ് ഡിഫന്‍സ് കട്ട് ചെയ്തു എങ്കിലും ആ പന്ത് ബോക്സില്‍ ഷൂട്ട് ചെയ്യാന്‍ കാത്തിരുന്ന ലോഫ്റ്റസ് ചീകിന് മുന്നിലാണ് എത്തിയത്. കണ്ടപാട് ഷൂട്ട് ചെയ്ത ലോഫ്റ്റസ് ചീക് ചെല്‍സിക്ക് ലീഡ് നല്‍കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ ഗോളോടെ ചെല്‍സി കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. 76ആം മിനുട്ടില്‍ മേസണ്‍ മൗണ്ടിന്റെ ഫിനിഷ് ചെല്‍സിയുടെ ലീഡ് ഇരട്ടിയാക്കി. വെര്‍ണറിന്റെ പാസ് സ്വീകരിച്ചായിരുന്നു മൗണ്ടിന്റെ ഗോള്‍. ഇതിനു ശേഷം ചെല്‍സിക്ക് കാര്യങ്ങള്‍ അനായാസം ആയി. പാലസിനെതിരെ ചെല്‍സിയുടെ തുടര്‍ച്ചയായ പത്താം വിജയമായിരുന്നു ഇത്.