ലണ്ടൻ : മാഞ്ചസ്റ്ററില്‍ നടന്ന എഫ് എ അഞ്ചാം റൗണ്ട് പോരാട്ടത്തില്‍ കൗമാരക്കാരനായ നിക്കോ ഒറെയ്ലി ഇരട്ട ഗോളുകളുടെ ബലത്തില്‍ മാഞ്ചസ്റ്റർ സിറ്റി പ്ലൈമൗത്തിനെതിരെ 3-1ന് വിജയിച്ചു.തുടക്കത്തില്‍ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു ജയം.
ബ്രെൻ്റ്ഫോർഡിനെയും ലിവർപൂളിനെയും നേരത്തെ തന്നെ പുറത്താക്കിയ ചാമ്ബ്യൻഷിപ്പ് ടീമായ പ്ലിമൗത്ത് ഇന്ന് ആദ്യ പകുതിയില്‍ മാക്സിം തലോവിറോവിൻ്റെ ഹെഡറിലൂടെ സിറ്റിയെ ഞെട്ടിച്ച് ലീഡ് നേടി. ഹാഫ്ടൈമിന് തൊട്ടുമുമ്ബ് ഒ’റെയ്ലി സമനില നേടി സിറ്റിക്ക് ആശ്വാസം നല്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാം പകുതിയില്‍ 76-ാം മിനിറ്റില്‍ ഒ’റെയ്ലി സിറ്റിയെ മുന്നിലെത്തിച്ചു, സ്റ്റോപ്പേജ് ടൈമില്‍, ഡി ബ്രുയിൻ വിജയം ഉറപ്പിച്ച മൂന്നാം ഗോളും നേടി.