പണ്ട് ആന്റീ സോഷ്യലായിരുന്നു ; ഞാൻ തിരിച്ച് വരും ; ഫഹദിനൊപ്പം അഭിനയിക്കണം ; മഞ്ജുവും നവ്യയും തിരിച്ച് വന്നത് ത്രസിപ്പിക്കുന്നത് : തിരിച്ച് വരവിന്റെ സൂചനകൾ നൽകി മീരാ ജാസ്മിൻ

കൊച്ചി : ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച താരം, മീരാ ജാസ്മിൻ ആറു വര്‍ഷത്തെ ഇടവേളക്ക് ശേഷം അഭിനയത്തില്‍ വീണ്ടും സജീവമാകുകയാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകള്‍ എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിന്‍ തിരിച്ചെത്തിയത്. എഫ്.ടി.ക്യൂ വിത്ത് രേഖ മേനോന് മീര നല്‍കിയ അഭിമുഖമാണ് ശ്രദ്ധനേടുന്നത്. താന്‍ നേരത്തെ വളരെ ഷൈ ആയിരുന്നുവെന്നും എന്നാല്‍ ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയ ഒക്കെ ഒരു ആവശ്യമായി മാറിയെന്നാണ് മീര പറയുന്നത്.

Advertisements

ഞാന്‍ ഷൈ ആണ്, പണ്ടൊക്കെ ആന്റി സോഷ്യലായിരുന്നു. അതൊക്കെ പണ്ടത്തെ സ്വഭാവത്തിന്റെ ഭാഗമാണ്. അവാര്‍ഡ് കിട്ടിയാല്‍ പോലും വാങ്ങാന്‍ പോകില്ലായിരുന്നു. ക്രൗഡിന് മുമ്പില്‍ പോകാന്‍ പ്രശ്നമായിരുന്നു. ചെറുപ്പത്തിലേ മമ്മിയുടെ സാരിതുമ്പത്ത് പിടിച്ച് നില്‍ക്കുന്ന കുട്ടിയായിരുന്നു. കാലം മാറി, ഞാനൊരു പബ്ലിക് ഫിഗറായിരുന്നില്ല എങ്കിലും ചിന്തിക്കൂ, ഇപ്പോ എല്ലാവര്‍ക്കുമില്ലേ ഇന്‍സ്റ്റയൊക്കെ, കാലത്തിന്റെ ആവശ്യമായി. ഒരു പത്ത് വര്‍ഷം കഴിയുമ്പോള്‍ ഇതൊന്നുമില്ലെങ്കില്‍ ഒറ്റപ്പെട്ടുപോകില്ലേ,’ താരം പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്നും ഇപ്പോഴത്തെ നടിമാര്‍ തനിക്ക് മെസേജ് അയക്കാറുണ്ടെന്നും മീര പറയുന്നു. ‘ഒരുപാട് സീനിയറായിട്ട് ആരും എന്നെ കാണുന്നത് ഇഷ്ടമല്ല. നവ്യയൊക്കെ തിരിച്ചുവന്നത് എനിക്ക് ഭയങ്കര സര്‍പ്രൈസായി. മഞ്ജുചേച്ചിയുണ്ട്, ഭാവന ഇപ്പോള്‍ വരുന്നു. ഞാന്‍ പലപ്പോഴും സൗഹൃദം അത്ര കാത്തുസൂക്ഷിക്കാത്തയാളാണ്. ഭയങ്കര പ്രൈവസിയുള്ളയാളാണ്,’ മീര പറഞ്ഞു.

താന്‍ ഉടനെ തന്നെ അടുത്ത സിനിമ ചെയ്യുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. നൂറ് ശതമാനം ചെയ്യണമെന്ന് തോന്നിയാലേ ചെയ്യുകയുള്ളൂ. ദൈവം തനിക്ക് നല്ല ആയുസ് തന്നാല്‍ 80- 90 വയസുവരെ സിനിമയില്‍ അഭിനയിക്കാന്‍ കഴിയുമെങ്കില്‍ താന്‍ അഭിനയിക്കും. വേറെ എവിടെയും പോകില്ല. ഇപ്പോള്‍ കഥകളൊക്കെ കേള്‍ക്കുന്നുണ്ട് തനിക്ക് ഫഹദിന്റെ കൂടെ അഭിനയിക്കണമെന്നുണ്ടെന്നും മീര പറയുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.