പ്രതിഫലം കൂട്ടി , നിബന്ധന വച്ചു ! പാൻ ഇന്ത്യൻ താരമായി ഫഹദ് ഫാസിൽ 

ഹൈദരാബാദ് : തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുളള താരമാണ് ഫഹദ് ഫാസില്‍. ജിത്തു മാധവൻ സംവിധാനം ചെയ്ത ആവേശം എന്ന ചിത്രത്തോടെ നടന്റെ താരമൂല്യം ഉയർന്നിട്ടുണ്ട്.പുഷ്പ2 ആണ് ആകാംക്ഷയോടെ കാത്തിരിക്കുന്ന അടുത്ത ഫഹദ് ഫാസില്‍ ചിത്രം. ആദ്യഭാഗത്തെ പോലെ പുഷ്പ 2 ലും വില്ലൻ കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. ആദ്യ ഭാഗത്തില്‍ ഫഹദിന്റെ കഥാപാത്രമായ ഭന്‍വര്‍ സിങ് ഷെഖാവത്തിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നു. 

Advertisements

പുഷ്പ 2 ന് വമ്ബൻ പ്രതിഫലമാണ് ഫഹദ് വാങ്ങുന്നതെന്നാണ് വിവരം. ഗ്രേറ്റ് ആന്ധ്രയുടെ റിപ്പോർട്ട് പ്രകാരം എട്ട് കോടിയാണ് നടന്റെ പ്രതിഫലം. കൂടാതെ ഷൂട്ടിങ്ങിനായി നിബന്ധനകളും നടൻ മുന്നോട്ട് വെച്ചിട്ടുണ്ട്. നാല് കോടിയായിരുന്നു ആദ്യ ഭാഗത്തെ നടന്റെ പ്രതിഫലം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാധാരണ ടോളിവുഡില്‍ അഞ്ച് മുതല്‍ 10 കോടിയാണ് മുൻനിരതാരങ്ങള്‍ക്ക് നല്‍കുന്നത്. ഇവിടെ ഫഹദിന്റെ ഒരു ദിവസത്തെ പ്രതിഫലം 12 ലക്ഷമാണ്. ഷൂട്ടിങ് ക്യാൻസല്‍ ചെയ്താലും ഫഹദിന് പ്രതിഫലം ലഭിക്കും. നടന്റെ നിബന്ധന നിര്‍മാതാക്കള്‍ അംഗീകരിച്ചിട്ടുണ്ട്.

തെന്നിന്ത്യയിലെ ഏറ്റവും വിലയേറിയ വില്ലനായി മാറിയിരിക്കുകയാണ് ഫഹദ്. ആഗസ്റ്റ്15 നാണ് പുഷ്പ 2 തിയറ്ററുകളില്‍ എത്തുന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് നീട്ടിയതായി റിപ്പോർട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. രണ്ടാം ഭാഗത്തില്‍ അല്ലുവും ഫഹദും തമ്മിലുള്ള സംഘട്ടന രംഗങ്ങള്‍ അടക്കം വരാനുണ്ട്. അതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

Hot Topics

Related Articles