സിനിമയുടെ വ്യാജ പതിപ്പ് ചിത്രീകരിച്ച കേസ്‌; തമിഴ് റോക്കേഴ്‌സിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; ചിത്രീകരണം നടത്തിയത് റിക്ലൈനർ സീറ്റുകളില്‍ കിടന്ന്

കൊച്ചി: സിനിമയുടെ വ്യാജ പതിപ്പ് ചിത്രീകരിച്ച്‌ പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്സിനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തിയറ്ററിലെ റിക്ലൈനർ സീറ്റുകളില്‍ കിടന്നാണ് സംഘാംഗങ്ങള്‍ സിനിമ ചിത്രീകരണിക്കുകയെന്നാണ് വിവരം. കിടക്കാവുന്ന സീറ്റുകളുളള തിയേറ്ററുകളാണ് ചിത്രീകരണത്തിനായി തെരഞ്ഞെടുക്കുക. ഇതില്‍ കിടന്നുകൊണ്ട് ചിത്രീകരിക്കും. ക്യാമറ പുതപ്പിനുളളില്‍ ഒളിപ്പിക്കും.

Advertisements

സിനിമ ഷൂട്ട് ചെയ്യുന്നത് കാണാതിരിക്കാനും ചുറ്റുമുളളവർക്ക് സംശയം തോന്നാതിരിക്കാനും മുന്നൊരുക്കങ്ങളും സംഘം നടത്തും. സംഘത്തില്‍പ്പെട്ടവർ തന്നെയാകും സിനിമ ചിത്രീകരിക്കുന്ന സീറ്റിന്റെ അടുത്തടുത്ത സീറ്റുകളിലുണ്ടാകുക. അഞ്ചുപേർ വരെ അടുത്തടുത്ത സീറ്റുകളില്‍ ടിക്കറ്റ് എടുക്കും. തിയേറ്ററിന്‍റെ മധ്യഭാഗത്തെ സീറ്റുകളാണ് ചിത്രീകരണത്തിനായി മുൻകൂട്ടി ബുക്ക് ചെയ്യുക. റിലീസ് സിനിമകള്‍ ആദ്യം ദിവസം തന്നെ ഷൂട്ട് ചെയ്യുകയാണ് രീതി.

Hot Topics

Related Articles